രക്ഷിതാക്കൾ ശ്രദ്ധിക്കണം ഈ 21 സ്മാർട്ഫോൺ ആപ്പുകൾ; മുന്നറിയിപ്പുമായി പോലീസ്

By Bhumi.14 06 2021

imran-azhar

 

 


ഈ കോവിഡ് കാലത്ത് ദിനംപ്രതി സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ കൂടി വരുകയാണ്. പ്രത്യേകിച്ചും പഠനവും ജോലിയും എല്ലാം ഓൺലൈനിലേക്ക് മാറ്റിയത് ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർധിയ്ക്കാൻ മറ്റൊരു വഴിയായി.

 

അതിനാൽ തന്നെ ഓൺലൈൻ പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ പതിവായി നിരീക്ഷിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. കുട്ടികളുടെ കയ്യിലുള്ള സ്മാര്‍ട് ഫോണിലെ ചില ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലിസ് മുന്നറിയിപ്പ് നൽകുന്നു.

 

21 ആപ്പുകളുടെ വിവരങ്ങളാണ് പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റിൽ തുടങ്ങി ഇൻസ്റ്റാഗ്രാം വരെ അവയില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. മുതിർന്നവർ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകൾ കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലിസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

 

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ

 

ഇത്തരം ആപ്പുകൾ ഒരുപക്ഷേ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ, വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷേ കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

 

 

 

 

 

OTHER SECTIONS