ബിസിനസ് വളര്‍ച്ചയ്ക്ക് പിപ്ലി ആപ്പ്

കൊച്ചി: ചെറുകിട-ഇടത്തര വ്യാപാര സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് വളര്‍ത്താനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനും അതോടൊപ്പം വിനോദോപാധികള്‍ കണ്ടെത്താനും സഹായിക്കുന്ന സവിശേഷ ആപ്പ് വികസിപ്പിച്ച് പാലാരിവട്ടം ആസ്ഥാനമായ ആക്സ്ലര്‍ ഇന്റലൈ കമ്പനി.

author-image
online desk
New Update
ബിസിനസ് വളര്‍ച്ചയ്ക്ക് പിപ്ലി ആപ്പ്

കൊച്ചി: ചെറുകിട-ഇടത്തര വ്യാപാര സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് വളര്‍ത്താനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനും അതോടൊപ്പം വിനോദോപാധികള്‍ കണ്ടെത്താനും സഹായിക്കുന്ന സവിശേഷ ആപ്പ് വികസിപ്പിച്ച് പാലാരിവട്ടം ആസ്ഥാനമായ ആക്സ്ലര്‍ ഇന്റലൈ കമ്പനി. മൂന്ന് ഘട്ടങ്ങളിലായാണ് കമ്പനി വികസിപ്പിച്ച പിപ്ലി (ജകജഘക) ആപ്പിന്റെ സേവനം ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലിസ്റ്റ് ചെയ്തുകൊണ്ടുള്ള ബിസിനസ് ഡയറക്ടറിയാണ് ലഭ്യമാക്കുക. രണ്ടാംഘട്ടത്തില്‍ ആപ്പിലൂടെ ബിസിനസ് ഇടപാടുകള്‍ നടത്താനും മൂന്നാംഘട്ടത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കാനും ആപ്പ് സഹായിക്കും. കേരളത്തിലെ ചെറുകിട-ഇടത്തര വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക അടച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.

ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍, ഓഫറുകള്‍ എന്നിവ കണ്ടെത്താനും ആപ്പിന്റെ രണ്ടാംഘട്ട വികസനത്തോടെ കഴിയുമെന്ന് ആക്സ്ലര്‍ ഇന്റലൈ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ള ബിസിനസുകള്‍ക്ക് അതാത് വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ഇതിലൂടെ സാധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വിവിധ വ്യാപാരസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

നിലവില്‍ 700-ഓളം വ്യാപാര സ്ഥാപനങ്ങള്‍ പിപ്ലിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 5000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വ്യാപാര സ്ഥാപനങ്ങളുടെ വിലാസം മാത്രം ലിസ്റ്റ് ചെയ്യുന്നതിന് പ്രതിവര്‍ഷം വെറും 1000 രൂപയാണ് ഫീസ്. രജിസ്ട്രേഷന്റെ ഔപചാരിക ഉദ്ഘാടനം കൊല്ലം സുപ്രീം എംഡി ഷിബു പ്രഭാകരനില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസ് സ്വീകരിച്ചു കൊണ്ട് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേശ് നിര്‍വഹിച്ചു.

pipli app