ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഇനി സെൽഫി ആപ്പില്‍ !!!

By BINDU PP .16 Mar, 2018

imran-azhar

 ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി പുതിയ സെൽഫി ആപ്പുമായി വിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ആപ്പില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് സെല്‍ഫി ആപ്പ് വികസിപ്പിച്ചത്. ആധുനിക പഠനസങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാവുകയാണ്. ജീവിതത്തിന്റെ സര്‍വതലങ്ങളിലും ആധുനികവത്കരണം നടക്കുന്നതിന്റെ സ്വാധീനം കുട്ടികളിലും എത്തി എന്നതാണ് സെല്‍ഫി എന്ന മൊബൈല്‍ ആപ്പ് കാണിച്ചുതരുന്നത്. ആധുനിക പഠനസങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് യാഥാര്‍ത്ഥ്യമായത്. തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി നിഖില്‍ ബേവിച്ചനാണ് ആപ്പിന്റെ ഇന്റര്‍ഫെയ്സ് തയ്യാറാക്കിയത്.സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെ വിദ്യാ മൊബൈല്‍ ആപ്പ് പ്ലാറ്റ്ഫോം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത സെല്‍ഫി ലേണിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വിദ്യാഭ്യാസ വകുപ്പ് സി. രവീന്ദ്രനാഥ് പുറത്തിറക്കി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യം.