രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

By priya.01 10 2022

imran-azhar

 

ഡല്‍ഹി: രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 5 ജി സേവനങ്ങള്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും.
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ 6മത് പതിപ്പിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുക.

 

തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം രാജ്യത്ത് മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് 5 ജി സേവനം രാജ്യത്തിന് നല്‍കുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്‌പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനകം 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

 

 

OTHER SECTIONS