കുറഞ്ഞ റാം ഫോണുകൾക്കായി ഇതാ വരുന്നു പബ്‌ജി ലൈറ്റ്

By Chithra.27 07 2019

imran-azhar

 

മൊബൈലിൽ മെമ്മറി തീരെ ഇല്ലാത്തതിനാൽ പബ്‌ജി കളിക്കാൻ സാധിക്കാത്തവർക്ക് ഇതാ ഒരു സന്തോഷവാർത്ത. രണ്ട് ജിബിയിൽ താഴെ റാം പവർ ഉള്ള ഫോണുകളുടെ ഉപയോക്താക്കളെ വീഴ്ത്താനായി ഇതാ വരുന്നു പബ്‌ജി ലൈറ്റ്.

 

സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കളെ ലക്‌ഷ്യം വെച്ചാണ് പബ്‌ജി ലൈറ്റ് മോഡൽ കമ്പനി പുറത്തിറക്കുന്നത്. വെറും 468 എംബി മാത്രമാണ് പബ്‌ജി ലൈറ്റിന്റെ സൈസ്. ഗൂഗിൾ പ്ലെസ്റ്റോറിൽ 10 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത് വലിയ രീതിയിൽ ജനപ്രീതി നേടിയ കളിയാണ് പബ്‌ജി.

OTHER SECTIONS