ക്യൂആര്‍ കോഡ് ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റെടുക്കാന്‍ സംവിധാനമൊരുക്കി റെയില്‍വേ

By online desk.29 09 2019

imran-azhar

 

ന്യൂ ഡല്‍ഹി : ബുക്കിങ് കൗണ്ടറിലെ നീണ്ട ക്യൂ ഇല്ലാതാക്കാനുള്ള നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്ന പദ്ധതിയാണ് റെയില്‍വേ നടപ്പാക്കുന്നത്.വടക്ക് കിഴക്കന്‍ റെയില്‍വെയിലെ 12 സേ്റ്റഷനുകളിലാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കുന്നത്. ജയ്പുര്‍, അജ്മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ തുടങ്ങിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലുണ്ട്.ഇതോടെ ഇന്റര്‍നെറ്റ് സംവിധാനമുള്ള ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷന്‍ നടപടികള്‍ക്കു ശേഷം ബുക്ക് ടിക്കറ്റ് മെനുവില്‍ ക്ലിക്ക് ചെയ്ത് ക്യൂആര്‍. കോഡ് സ്‌കാന്‍ ചെയ്യണം. തുടര്‍ന്നു യാത്രാ വിവരങ്ങള്‍ നല്‍കി പണമടച്ച് ടിക്കറ്റെടുക്കാം. പരീക്ഷണാടിസ്ഥാനത്തിലെ പദ്ധതി വിജയിച്ചാല്‍ രാജ്യത്ത് മറ്റു സ്റ്റേഷനുകളിലേക്കും അതു വ്യാപിപ്പിക്കും.

OTHER SECTIONS