വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി ഗെയിമിങ് സ്മാര്‍ട്ട് റേസര്‍ ഫോണ്‍ 2 എത്തി

By anju.11 10 2018

imran-azhar

 

ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മുന്നേറ്റത്തിനൊരുങ്ങി റേസര്‍ ഫോണ്‍ 2 കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റേസര്‍ ഫോണിന്റെ രണ്ടാം പതിപ്പാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിംങ് സപ്പോര്‍ട്ടാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. മുന്‍ മോഡലില്‍ നിന്നും റേസര്‍ ഫോണ്‍ 2 വിനെ മാറ്റി നിര്‍ത്തുന്ന ഘടകവും ഇതുതന്നെ. 59,500 രൂപയാണ് റേസര്‍ ഫോണ്‍ 2വിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.

 


സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി, 8 ജിബി റാം, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഇമേജ് സ്റ്റെബിലൈസറോടു കൂടിയ ഡ്യുവല്‍ ക്യാമറ, ഐപി 67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗ്, ഡോള്‍ബി അറ്റ്‌മോസ് സ്പീക്കര്‍, 5.72 ഇഞ്ച് ഡിസ്‌പ്ലേ.

 

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസിലാണ് ഫോണ്‍ എത്തുക. 2.8 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

 

റേസര്‍ ഫോണ്‍ 2 വില്‍ 64, 128 ജിബി പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ഈ മോഡലുകളില്‍ മൈക്രോ എസ്ഡി 1 ടി.ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയും എന്നതാണ് മറ്റൊരു അതിശയകരമായ സവിശേഷത. ഗെയിംമിങ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റം കാഴ്ച്ച വയ്ക്കാന്‍ റേസര്‍ ഫോണ്‍ 2വിന് കഴിയുമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

 

OTHER SECTIONS