വാട്‌സ്ആപ്പ് പേയ്‌ക്കെതിരെ ആര്‍ബിഐ; പുതിയ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂ ഡല്‍ഹി : വാട്‌സ് ആപ്പ് പേ ഇന്ത്യയില്‍ ആരംഭിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ച് പുതിയ റിപ്പോര്‍ട്ട്.

author-image
online desk
New Update
വാട്‌സ്ആപ്പ് പേയ്‌ക്കെതിരെ ആര്‍ബിഐ; പുതിയ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂ ഡല്‍ഹി : വാട്‌സ് ആപ്പ് പേ ഇന്ത്യയില്‍ ആരംഭിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ച് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഉപയോക്താക്കളുടെ താല്പര്യം തിരിച്ചറിയാന്‍ വാട്‌സ് ആപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് അവതരിപ്പിച്ചത്.

പിന്നീടാണ് പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന് നിര്‍ബന്ധമാക്കിയ റിസര്‍വ് ബാങ്കില്‍ നിന്ന് വാട്‌സ് ആപ്പിന് നിയന്ത്രണങ്ങളുണ്ടായത്. വാട്‌സ് ആപ്പിന്റെ ഡാറ്റാ ലോക്കലൈസേഷനുമായി ബന്ധപ്പെട്ട പരാതിയുടെ അവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ട സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് റിസര്‍വ് ബാങ്കിന്റെ പ്രസ്താവന.

രാജ്യമെമ്പാടും സേവനം ലഭ്യമാക്കുന്നതിന് കമ്പനിക്ക് അനുമതി നല്‍കുന്നതിനുമുമ്പ് വാട്‌സ് ആപ്പിന്റെ പേയ്‌മെന്റ് സേവനം ഇന്ത്യയുടെ ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങളില്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് എന്‍പിസിഐയോട് ആവശ്യപ്പെട്ടു.

രാജ്യത്ത് വാട്‌സ് ആപ്പ് സേവനം പൂര്‍ണ്ണമായി വിന്യസിക്കാന്‍ അനുവദിക്കരുതെന്ന് റീട്ടെയില്‍ പേയ്‌മെന്റ് കൈകാര്യം ചെയ്യുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യോട് നിര്‍ദ്ദേശിച്ചതായും റിസര്‍വ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചു.

rbi against whatsapp pay