റിയല്‍മി സി1, റിയല്‍മി 2 എന്നിവയ്ക്ക് ഇന്ത്യയില്‍ 1000 രൂപ വര്‍ധിപ്പിച്ചു

By Anju N P.07 11 2018

imran-azhar


റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ഫോണുകളായ റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില വര്‍ധിപ്പിച്ചു. 6,999 രൂപയായിരുന്ന റിയല്‍മി സി1ന്റെ ഇപ്പോഴത്തെ വില 7,999 രൂപയാണ്.റിയല്‍മി 2ന് 8,999 രൂപയില്‍ നിന്നും 9,499 രൂപയാക്കി ഉ.ര്‍ത്തി.
19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്പ്ലേയാണ് റിയല്‍മി 2ന് ഉള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.

 

3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്.

OTHER SECTIONS