ഒരു വര്‍ഷം കൊണ്ട് 1 കോടി ഫോണുകള്‍ വിറ്റ് റിയല്‍മി

By online desk.15 08 2019

imran-azhar

 

 

മുംബൈ: ചൈനീസ് കമ്പനിയായ ഒപ്പോയുടെ കീഴില്‍ 2018 മേയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച റിയല്‍മി ഒരു വര്‍ഷം കൊണ്ട് ഒരു കോടിയിലേറെ ഫോണുകള്‍ വിറ്റ് ചരിത്രനേട്ടത്തില്‍. ഇക്കാലം കൊണ്ടു 11 ഫോണുകള്‍ വിപണിയിലെത്തിച്ചു ലോകസ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മഹാരഥ•ാര്‍ക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് റിയല്‍മി.കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കഴിഞ്ഞയാഴ്ച വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഒരു കോടി ഫോണുകള്‍ എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. റിയല്‍മി 1 എന്ന ഫോണുമായി വിപണിയില്‍ രംഗപ്രവേശം ചെയ്ത കമ്പനിയുടെ ഏറ്റവും പുതിയ ഫോണ്‍ ഏറെ മാദ്ധ്യമശ്രദ്ധ നേടിയ റിയല്‍മി എക്‌സ് എന്ന മോഡലാണ്.

OTHER SECTIONS