റിയല്‍മി നാര്‍സോ എന്‍53 ഇന്ത്യയില്‍; 5000 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ

റിയല്‍മി നാര്‍സോ എന്‍53 ഇന്ത്യയില്‍ അവതരിപ്പിച്ചു.നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണിത്.

author-image
Lekshmi
New Update
റിയല്‍മി നാര്‍സോ എന്‍53 ഇന്ത്യയില്‍; 5000 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ

 

റിയല്‍മി നാര്‍സോ എന്‍53 ഇന്ത്യയില്‍ അവതരിപ്പിച്ചു.നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണിത്.ഏറ്റവും കനം കുറഞ്ഞ സ്മാർട് ഫോണാണ് ഇതെന്നും റിയൽമി അവകാശപ്പെടുന്നു.ഒക്ടാ-കോർ യുണിസോക്ക് ടി612 ആണ് പ്രോസസർ.രണ്ട് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് റിയൽമി നാർസോ എൻ53 വരുന്നത്.

ഫെതർ ബ്ലാക്ക്, ഫെതർ ഗോൾഡ് കളർ ഓപ്ഷനുകളിലെത്തുന്ന റിയൽമി നാർസോ എൻ53 4ജിബി + 64 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകളിലാണ് വരുന്നത്.ഇതിന്റെ വില യഥാക്രമം 8999, 10999 രൂപയാണ്.പുതിയ ഹാൻഡ്സെറ്റ് മേയ് 24ന് വിൽപനയ്‌ക്കെത്തും.റിയൽമി ഓൺലൈൻ സ്റ്റോറിലും ആമസോണിലും ഇത് വാങ്ങാൻ ലഭ്യമാകും.ആദ്യ വിൽപനയിൽ താഴ്ന്ന വേരിയന്റിന് 500 രൂപയും ഉയർന്ന വേരിയന്റിന് 1,000 രൂപയും കിഴിവ് ലഭിക്കും.

മേയ് 22 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നീണ്ടുനിൽക്കുന്ന പ്രത്യേക സെയിലിൽ റിയൽമി നാർസോ എൻ53 വേരിയന്റിന് 750 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 1,000 രൂപയും ഇളവ് ലഭിക്കും.90Hz വരെ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.74 ഇഞ്ച് ഡിസ്‌പ്ലേയാണ് നാർസോ എൻ53 ലുള്ളത്.ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷ്യേ 90.3 ശതമാനമാണ്.6 ജിബി വരെ റാമും 64 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ-കോർ യുണിസോക്ക് ടി612 ആണ് പ്രോസസർ.6 ജിബി വരെ അധിക വെർച്വൽ റാമും ലഭ്യമാക്കാം.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് നാർസോ എൻ53 പ്രവർത്തിക്കുന്നത്.റിയൽമി മിനി ക്യാപ്‌സ്യൂൾ ഫീച്ചറും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്.നാർസോ എൻ53 ലെ ഡ്യുവൽ പിൻ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. 8 മെഗാപിക്‌സലിന്റേ്താണ് സെൽഫി ക്യാമറ.33W വയർഡ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

launched realme narzo n53