റിയല്‍മി ക്യു5ഐ പുറത്തിറങ്ങി

33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 4800 എം.എ.എച്ച് ആണ് ബാറ്ററി

author-image
santhisenanhs
New Update
റിയല്‍മി ക്യു5ഐ പുറത്തിറങ്ങി

റിയല്‍മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് ക്യു5ഐ പുറത്തിറങ്ങി. ഏപ്രില്‍ 20 ന് നടക്കുന്ന ഇവന്റിന് മുന്നോടിയായാണ് ക്യു5ഐ ചൈനയില്‍ അവതരിപ്പിച്ചത്. പുതിയ ക്യു5ഐ മിഡ്‌റേഞ്ച് സ്‌പെസിഫിക്കേഷനുമായാണ് വരുന്നത്. അതിവേഗ ചാര്‍ജിങ്, 13 മെഗാപിക്‌സല്‍ ബാറ്ററി എന്നിവയാണ് പുതിയ റിയല്‍മി ക്യു5ഐയുടെ ഹൈലൈറ്റ് ചെയ്ത ഫീച്ചറുകള്‍.

റിയല്‍മി ക്യു5ഐയുടെ ഡിസൈന് നിലവിലുള്ള ചില ഫോണുകളുമായി ഏറെ സാമ്യമുണ്ട്. റിയല്‍മി ക്യു5ഐ കറുപ്പ്, നീല എന്നീ രണ്ട് നിറങ്ങളിലാണ് വരുന്നത്. റിയല്‍മി ക്യു5ഐയ്ക്ക് രണ്ട് സ്‌റ്റോറേജ് കോണ്‍ഫിഗറേഷനുകളുണ്ട്. 4 ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 1,199 യുവാന്‍ ആണ് വില (ഏകദേശം 14,400 രൂപ). അതേസമയം, 6 ജിബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള മോഡലിന് 1,299 യുവാനും (ഏകദേശം 15,600 രൂപ) ആണ് വില.

ഫോണിന്റെ ഫീച്ചറുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. ഫോണിന് 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് മുകളില്‍ ടിയര്‍ഡ്രോപ് സ്‌റ്റൈല്‍ നോച്ച് ഉണ്ട്. അതിനുള്ളില്‍ 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 6 ജി.ബി വരെ റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 പ്രോസസറാണ് റിയല്‍മി ക്യു 5 ഐ പവര്‍ ചെയ്യുന്നത്. ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡിനെ പിന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ക്യു5ഐയ്ക്ക് പിന്നിൽ രണ്ട് ക്യാമറകൾ മാത്രമുള്ളതാണ്, ഒന്ന് 13 മെഗാപിക്സൽ സെൻസറും മറ്റൊന്ന് 2 മെഗാപിക്സൽ ഡെപ്ത് സെൻസറും. എൽ.ഇ.ഡി ഫ്ലാഷ്‌ലൈറ്റ് മൊഡ്യൂളാണ് ക്യാമറകളെ സഹായിക്കുന്നത്. ബണ്ടിൽ ചെയ്‌ത ചാർജറിനൊപ്പം 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 4800 എം.എ.എച്ച് ആണ് ബാറ്ററി. ഫോണിന് 3.5 എം.എം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്, കൂടാതെ വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് തുടങ്ങിയ സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

realmeq5i xiaomi smart phone technonolgy