റിയൽമീയുടെ ആദ്യ സ്മാർട്ട് ടിവി വിപണിയിൽ; പ്രത്യേകതകൾ കാണാം

By Sooraj Surendran.04 06 2020

imran-azhar

 

 

പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ റിയൽമി ആദ്യ സ്മാർട്ട് ടിവി പുറത്തിറങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ സ്മാർട്ട് ടിവി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു. നിരവധി പുത്തൻ സവിശേഷതകളുമായാണ് റിയൽമീയുടെ ആദ്യ സ്മാർട്ട് ടിവിയുടെ വരവ്. 32 ഇഞ്ച് പതിപ്പിന് 12,999 രൂപയും 43 ഇഞ്ച് പതിപ്പിന് 21,999 രൂപയുമാണ് വില. നാല് സ്റ്റീരിയോകൾ ടിവിയിലുണ്ടെന്ന് റിയൽമി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് പൈ സര്‍ട്ടിഫൈഡ് പതിപ്പ് അടിസ്ഥാനമാക്കിയാണ് ടിവി വരുന്നത്. ഇതിനര്‍ത്ഥം, പിന്തുണയ്ക്കുന്ന എല്ലാ അപ്ലിക്കേഷനുകളും ഗൂഗിള്‍പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാളുചെയ്യാമെന്നാണ് ഈ സ്മാർട്ട് ടിവിയുടെ മറ്റൊരു പ്രത്യേകത. ഷവോമിയുടെ എംഐ ടിവിയാണ് റിയൽമിയുടെ പ്രധാന എതിരാളികൾ.

 

OTHER SECTIONS