ആദ്യ 64 മെഗാപിക്സല്‍ ഫോണുമായി റിയല്‍മി

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ 64 മെഗാപിക്സല്‍ ഫോണുമായി റിയല്‍മി. ഹൈ റസല്യൂഷന്‍ ക്വാഡ് ക്യാമറയാണ് റിയല്‍മി എക്സ് ടിയുടെ പ്രത്യേകത.

author-image
online desk
New Update
ആദ്യ 64 മെഗാപിക്സല്‍ ഫോണുമായി റിയല്‍മി

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ 64 മെഗാപിക്സല്‍ ഫോണുമായി റിയല്‍മി. ഹൈ റസല്യൂഷന്‍ ക്വാഡ് ക്യാമറയാണ് റിയല്‍മി എക്സ് ടിയുടെ പ്രത്യേകത. എക്സ്ടി വിപണിയില്‍ എത്തിത്തുടങ്ങി. ക്വാഡ് ക്യാമറയിലെ ഫോര്‍ ഇന്‍ വണ്‍ പിക്സല്‍ ബിന്നിംഗ്, കൂടുതല്‍ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെര്‍ച്ചര്‍, കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നല്‍കുന്ന 6പി ലെന്‍സ് എന്നിവ എക്സ് ടി ഫോണിന്റെ പ്രത്യേകതകളാണ്. 2.3 ജിഗാഹെട്സ് സിപിയു സഹിതം 10 എന്‍ എം ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 712 എഐഇ പ്രൊസസര്‍ റിയല്‍മി എക്സ് ടിക്ക് കൂടുതല്‍ വേഗവും കരുത്തും പകരുന്നു. തേര്‍ഡ് ജെന്‍ എഐ എന്‍ജിന്‍ ഹാന്‍ഡ്‌സെറ്റിന്റെ വേഗവും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നു. ക്വാല്‍കോം, അഡ്രിനോ, 616 ജിപിയു എന്നിവ ഗെയിം, എന്റര്‍ടെയിന്‍മെന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് അസാമാന്യ പ്രകടനം ഉറപ്പുവരുത്തും. 3ഡി കര്‍വ് ഗ്ലാസോടു കൂടിയ പിന്‍ ഡിസൈന്‍ ഗോറില്ല ഗ്ലാസ് സാങ്കേതികതയാല്‍ വികസിപ്പിച്ചതിനാല്‍ തന്നെ ഭ്രമിപ്പിക്കുന്ന ഭംഗിയാണ് ഫോണിന് സമ്മാനിക്കുന്നത്. ഫുള്‍ സ്‌ക്രീനും സൂപ്പര്‍ അമോലെഡ് ഡ്യൂ ഡ്രോപ് സാങ്കേതികതയും അതിവിശിഷ്ടമായ ഡിസ്പ്ലേ, 92.1 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ എന്നിവ സമ്മാനിക്കും.

realme with 64 mega pixel camera