റെഡ് മാജിക് 3 എസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

By online desk .21 10 2019

imran-azhar

 

മുംബൈ : ലോകത്തിലെ ഏറ്റവും നേരിയതും ഇരട്ട കൂളിംഗ് സംവിധാനം ഉള്ളതുമായ റെഡ് മാജിക് 3 എസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. അതിശക്തമായ ഗെയ്മിംഗ് ഫോണ്‍ കൂടിയാണിത്. സ്‌നാപ് ഡ്രാഗണ്‍ ക്വാള്‍കോം 855 പ്രോസസര്‍, 4 ഡി വൈബ്രേഷന്‍, ഡ്യുവല്‍ ഫ്രണ്ട്- ഫേസിംഗ് സ്റ്റീരിയോ സ്പീക്കേഴ്‌സ്, 5000 എം എ എച്ച് ബാറ്ററി, 27 വാട്‌സ് അതിവേഗ ചാര്‍ജിംഗ് 6.65 ഇഞ്ച് വൈഡ് സ്‌ക്രീന്‍ എന്നിവയെല്ലാം റെഡ് മാജിക്കിന്റെ പ്രത്യേകതകളാണ്. ഇരട്ട കൂളിംഗ് സംവിധാനം റെഡ് മാജിക്കിനെ വ്യത്യസ്തമാക്കുന്നു. ലിക്വിഡ് കൂളിങ്ങോടു കൂടിയ ഇന്‍-ബില്‍റ്റ് കൂളിംഗ് ഫാനുള്ള ഏക ഫോണ്‍ എന്ന പ്രത്യേകതയും റെഡ് മാജിക്കിനുണ്ട്. റെഡ് മാജിക്കിന്റെ 16 എം പി മുന്‍ ക്യാമറ സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും അനുയോജ്യമാണ്. 48 എം പി സോണി സെന്‍സറുള്ളതാണ് പിന്‍ ക്യാമറ.

 

35,999 രൂപ മുതലാണ് വില തുടങ്ങുന്നത്. കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ വിപണിയിലിറക്കിയ റെഡ് മാജിക് 3-ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് റെഡ് മാജിക് നിര്‍മ്മാതാക്കളായ അബിയ ഇന്ത്യയുടെ ഡയറക്റ്റര്‍ ധീരജ് കുക്‌റേജാ പറഞ്ഞു.

OTHER SECTIONS