റെഡ്മി 6, 6 പ്രൊ മോഡലുകള്‍ അവതരിപ്പിച്ചു

By Anju N P.07 Sep, 2018

imran-azhar

ചൈനീസ് നിര്‍മിത ഫോണായ റെഡ്മി കുടുംബത്തിലെ ഏറ്റവും പുതിയ പതിപ്പിനെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6 ആണ് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെത്തിയത്. റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നീ മോഡലുകളും ഉണ്ട്.

 


റെഡ്മി 6ന് രണ്ടു മോഡലുകളാണുള്ളത്. 3 ജിബി റാം/32 ജിബി സ്റ്റോറേജ് മോഡലിന് 7999 രൂപയും 3 ജിബി റാം/64 ജിബി സ്റ്റോറേജ് മോഡലിന് 9499 രൂപയുമാണു വില. റെഡ്മി 6എയില്‍ നിന്നു വ്യത്യസ്തമായി 12+5 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, എഐ പോര്‍ട്രെയ്റ്റ് മോഡ് തുടങ്ങിയവയും ചിപ് ലെവല്‍ മികവുകളും ഇതിനുണ്ട്.

 

റെഡ്മി 6 പ്രോയ്ക്കും രണ്ടു പതിപ്പുകളുണ്ട്. 3ജിബി റാം/32 ജിബി സ്റ്റോറേജ് (10999 രൂപ), 4 ജിബി റാം/64 ജിബി സ്റ്റോറേജ് (2999 രൂപ). 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, അലുമിനിയം ബോഡി എന്നിവയാണ് പ്രധാന സവിശേഷതകള്‍. റെഡ്മി 6എ ആണ് ഇവയിലെ ബജറ്റ് ഫോണ്‍. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 5999 രൂപയാണ് വില.