കിടിലന്‍ ഫീച്ചറുകളുമായി ഷവോമിയുടെ ഗെയ്മിംഗ് ഹാന്‍ഡ്സെറ്റായ ബ്ലാക് ഷാര്‍ക്ക് 2

By online desk.29 10 2018

imran-azhar

 

 

ബീജിംങ്: കിടിലന്‍ ഫീച്ചറുകളുമായി ഷവോമിയുടെ ഗെയ്മിംഗ് ഹാന്‍ഡ്സെറ്റായ ബ്ലാക് ഷാര്‍ക്ക് 2 പുറത്തിറങ്ങി. ബ്ലാക് ഷാര്‍ക്കിന്റെ ആദ്യ പതിപ്പ് ചൈനയിലാണ് അവതരിപ്പിച്ചത്. ഗെയ്മിങ്ങിന്റെ കാര്യത്തില്‍, ഈ മാസമാദ്യമിറങ്ങിയ ഹാന്‍ഡ്സെറ്റായ റെയ്സര്‍ ഫോണ്‍ 2 തുടങ്ങിയ ഫോണുകളോടായിരിക്കും ബ്ലാക് ഷാര്‍ക്കിന് ഏറ്റുമുട്ടേണ്ടി വരിക. ഈ വര്‍ഷമാദ്യമാണ് ആദ്യ ബ്ലാക് ഷാര്‍ക് ഹാന്‍ഡ്സെറ്റ് വിപണിയിലെത്തിയത്.


അതിനെക്കാള്‍ കൂടുതല്‍ ഗെയ്മിംഗ്് ഫീച്ചറുകള്‍ ഈ ഫോണിനുണ്ടെന്നത് ഫോണില്‍ ഗെയിം കളിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാനിടയാകും. 6ജിബി, 8ജിബി, 10ജിബി റാമുള്ള മൂന്നു വേര്‍ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ലിക്വിഡ് കൂളിങ് സിസ്റ്റമാണ് ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന്. ഡബിള്‍ ഹീറ്റ് പൈപ് പാര്‍ട്ടിഷനാണ് ചൂടു കുറച്ചു നിറുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ത+1 ആന്റിനയുമുണ്ടെന്നത് മികച്ച കണക്ടിവിറ്റിയും നല്‍കും. മുമ്പില്‍ സ്റ്റീറിയോ സ്പീക്കറുകളുമുണ്ട്. സ്വതന്ത്രമായി നില്‍ക്കുന്ന ഒരു ഇമേജ് പ്രൊസസിങ് ചിപ്പുമുണ്ട്.


പതിവു പോലെ വില ആകര്‍ഷകമാണ്. തുടക്ക മോഡലിന്റെ വില ഏകദേശം 34,100 രൂപ. 6 ജിബി റാം, 128ജിബി എന്നിവ ഉണ്ടായിരിക്കും. 8ജിബി+128ജിബി പതിപ്പിന് 37,000 രൂപ വില വരാം. ഏറ്റവും മികച്ച, 10ജിബി +256ജിബി വേര്‍ഷന് 44,500 രൂപ വില നല്‍കേണ്ടി വരും.

 

 

 

 

 

 

 

OTHER SECTIONS