ഷവോമി എം ഐ എ2 ഇന്ത്യയിൽ അവതരിപ്പിക്കും

By Sooraj S.01 Aug, 2018

imran-azhar

 

 

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ എം ഐ എ2 ഇന്ത്യൻ വിപണികളിൽ അവതരിപ്പിക്കും. എന്നാൽ വിൽപ്പന ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലൂടെ മാത്രമേ ലഭ്യമാകുകയുള്ളു. നിരവധി സവിശേഷതകൾ അടങ്ങിയ ഫോൺ ഓഗസ്റ്റ് 8നാണ് അവതരിപ്പിക്കുന്നത്. 5.99 ഇഞ്ചൻ ഫോണിന്റെ വലിപ്പം. 2.2GHz ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 4 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഫോണിന്റെ പിന് വശത്തു 20 മെഗാപിക്സലിന്റെ ഇരട്ട ക്യാമറയാണ് നൽകിയിരിക്കുന്നത്. മുൻവശത്തും 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോൺ നൽകുന്നുണ്ട്. കൂടാതെ ആമ്പിയന്റ് ലൈറ്റ് സെൻസറും ആക്‌സിലറോമീറ്ററും തുടങ്ങിയ കണക്റ്റിവിറ്റികളും ഫോണിൽ ഉണ്ട്. സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന മോഡലാണ് എം ഐ എ 2