റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു

വോമി ഈ വർഷം ആദ്യം പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിന് വില കുറച്ചു. ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഷവോമി വില കുറച്ചിട്ടുണ്ട്.

author-image
Lekshmi
New Update
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു

ഷവോമി ഈ വർഷം ആദ്യം പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിന് വില കുറച്ചു.ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഷവോമി വില കുറച്ചിട്ടുണ്ട്.6 ജിബി റാം വേരിയന്റിന് 1,000 രൂപയാണ് കുറച്ചിരിക്കുന്നത്.അതേസമയം രണ്ട് 8 ജിബി റാം വേരിയന്റുകൾക്കും 2,000 രൂപയുടെ വിലക്കുറവാണ് ലഭിച്ചത്.

ഇതിനകം തന്നെ എംഐയുടെ ഔദ്യോഗിക വെബ്സൈറ്റിലും മറ്റ് ഇ-കൊമേഴ്ഷ്യൽ വെബ്സൈറ്റുകളിലും വിലക്കുറവ് ലഭിക്കുന്നുണ്ട്.റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20999 രൂപ വിലയാണ് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ഡിവൈസ് 19,999 രൂപയ്ക്ക് വാങ്ങാം.8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് നേരത്തെ 22,999 രൂപയായിരുന്നു വില.

ഇപ്പോൾ ഈ മോഡൽ 20,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയായിരുന്നു വില.വിലക്കിഴിവിന് ശേഷം ഡിവൈസ് നിങ്ങൾക്ക് 22,999 രൂപയ്ക്ക് സ്വന്തമാക്കാം.ബ്ലൂ, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.റെഡ്മി നോട്ട് 11 പ്രോ പ്ലസ് വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളും ഇപ്പോൾ ഷവോമി നൽകുന്നുണ്ട്.ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

സെസ്റ്റ് മണിയിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ വരെ ക്യാഷ്ബാക്കും 0% പലിശ നിരക്കും ലഭിക്കും.സ്‌മാർട്ട്‌ഫോണിൽ 16,500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഷവോമി നൽകുന്നുണ്ട്.റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 1080x2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

redmi note 11 pro pl india