റെഡ്മി വൈ 2 വിപണിയിൽ

By Sooraj S .17 Jun, 2018

imran-azhar

 

 

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ റെഡ്മി വൈ 2 എന്ന മോഡൽ പുറത്തിറങ്ങി. നിരവധി ഫീച്ചറുകളോടുകൂടിയ ഈ ഫോൺ 12,999 രൂപക്ക് ലഭ്യമാകും. 5.99 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. 2GHz ഒക്ട കോർ പ്രോസസ്സർ ഫോണിന് കരുത്തേകും. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആകും ഫോണിൽ ഉണ്ടാകുക. ഇത് സെൽഫി കൂടുതൽ മനോഹരമാക്കും. 3080mAh ആകും ബാറ്ററി ക്ഷമത.