ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോണ്‍; ജിയോഭാരത് അവതരിപ്പിച്ച് റിലയന്‍സ്

രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്.

author-image
Lekshmi
New Update
ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോണ്‍; ജിയോഭാരത് അവതരിപ്പിച്ച് റിലയന്‍സ്

ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്. ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനും ഏഴുമടങ്ങ് കൂടുതല്‍ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

എഫ്എം റേഡിയോ, ജിയോ സിനിമ, ജിയോസാവന്‍, യുപിെഎ പേമെന്റ് സംവിധാനമായ ജിയോപേ തുടങ്ങിയ ആപ്പുകള്‍ പ്രീഇന്‍സ്‌റ്റോള്‍ ചെയ്താണ് ഫോണ്‍ ലഭിക്കുന്നത്. 128ജിബി മൈക്രോഎസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും. ജിയോഭാരത് സിം ലോക്ക് ആയതിനാല്‍ മറ്റ് സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ല. രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി എത്തുന്ന ഫോണിന്റെ അടിസ്ഥാന റിച്ചാര്‍ജ് പ്ലാന്‍ 123 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 14ജിബി ഡാറ്റ എന്നിവയായിരിക്കും ലഭിക്കുക. വാര്‍ഷികപ്ലാനിനായി 1,234 രൂപയായിരിക്കും. ഇതില്‍ 168 ജിബി ഡാറ്റയും വോയ്‌സ് കോളും ലഭിക്കും.

ആദ്യത്തെ 10 ലക്ഷം ജിയോഭാരത് ഫോണുകള്‍ക്കായുള്ള ബീറ്റ ട്രയല്‍ ജൂലൈ 7 മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ ഇപ്പോഴും 250 ദശലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ 2ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ കഴിയുന്ന പരമാവധി മാര്‍ഗങ്ങള്‍ തേടുമെന്നും. പുതിയ ജിയോ ഭാരത് ഫോണ്‍ ആ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണെന്നും റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

phone jiobharath