വമ്പന്‍ ഓഫറുകളുമായി ഞെട്ടിക്കാന്‍ ജിയോ വീണ്ടുമെത്തുന്നു .

By anju.24 01 2019

imran-azhar

 

ദീര്‍ഘ കാലാവധിയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുക്കുകയാണ് റിലയന്‍സ് ജിയോ. 594 രൂപയുടെയും 297 രൂപയുടെയും രണ്ട് പുതിയ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പുതിയ ദീര്‍ഘകാല ഓഫറുകള്‍ ലഭിക്കുക.

 

നിലവില്‍ പ്രതിമാസ പ്ലാനുകള്‍ മാത്രമാണ് ജിയോ ഫോണ്‍ യൂസേഴ്സിന് ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഈ പുതിയ പ്ലാനുകളും ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് കമ്ബനി കേന്ദ്രങ്ങള്‍ അറിയിച്ചു.

 

ആറുമാസത്തോളം കാലവധിയുള്ള പ്ലാനാണ് 594 രൂപയ്ക്ക് നല്‍കുന്നത്. തീര്‍ച്ചയായും വോയ്സ് കോളിങ് അണ്‍ലിമിറ്റഡാണ്. 28 ദിവസത്തിന് 300 എസ്എംഎസുകളും എല്ലാ ജിയോ ആപ്പുകളും സൗജന്യമായിരിക്കും. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ആണ് ഓഫര്‍ ചെയ്യുന്നതെങ്കിലും 500എംബി പ്രതിദിന ക്വാട്ട കഴിഞ്ഞാല്‍ സ്്പീഡ് 64kbpsലേക്ക് താഴും. കൃത്യം 168 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

 

OTHER SECTIONS