സാംസങ് ക്രോംബുക്ക് പ്ലസ് വി2 ലാപ്‌ടോപ് വിപണിയില്‍

By anju.14 10 2018

imran-azhar

 

സാംസങ് പുതിയ എല്‍ടിഇ വാരിയന്റ് ക്രോംബുക്ക് പ്ലസ് വി2 ലാപ്‌ടോപ്പ് നെ വിപണിയില്‍  അവതരിപ്പിച്ചു. 40,000 രൂപയാണ് ലാപ്‌ടോപ്പിന്റെ വില . നവംബര്‍ 2 മുതല്‍ ലാപ്‌ടോപ്പ് സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും. നോണ്‍ എല്‍ടിഇ വാരിയന്റിന് 36,800 രൂപയാണ് വില.

1920X1080 പിക്‌സലില്‍ 12.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന് ഉള്ളത്. 4 ജിബി റാം 32 ജിബി സോളിഡ് സ്‌റ്റോറേജുള്ള ലാപ്‌ടോപ്പിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

രണ്ട് യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ ജാക്ക്, പവര്‍, സൗണ്ട് ബട്ടണുകള്‍ എന്നിവയാണ് ലാപ്‌ടോപ്പിന്റെ പ്രധാന സവിശേഷതകള്‍. 13 എംപി പ്രൈമറി ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. 38ഡബ്യുഎച്ച് ബാറ്ററിയാണ് ഉള്ളത്.

 

OTHER SECTIONS