ഗാലക്‌സി എ71, ഗാലക്‌സി എ51 ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്

By Sooraj Surendran.11 01 2021

imran-azhar

 

 

ഇന്ത്യൻ വിപണിയിലെ മുൻനിര സ്മാർട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ജനപ്രിയ സ്മാർട്ട്ഫോണുകളായ ഗാലക്‌സി എ71, ഗാലക്‌സി എ51നും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്.

 

1080 x 2400 പിക്‌സല്‍ റെസലൂഷനിലുള്ള 6.70 ഇഞ്ച് എസ് അമോലെഡ് ഡിസ്‌പ്ലേ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, എട്ട് ജിബി റാമില്‍ 128 ജിബി സ്റ്റോറേജ്, 64 എംപി + 5എംപി + 5 എംപി റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 4500 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഗാലക്‌സി എ71ന്റെ വില 29,499 രൂപയായിരുന്നു. ഇനി മുതൽ ഈ ഫോൺ 27,499 രൂപയ്ക്ക് വാങ്ങാം.

 

1080 x 2400 പിക്‌സല്‍ റെസലൂഷനില്‍ 6.5 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, എക്‌സിനോസ് 9611 പ്രൊസസര്‍, 8ജിബി വരെ റാം ശേഷി, 128 ജിബി വരെ സ്റ്റോറേജ്. 48 എംപി + 12എംപി + 5 എംപി റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഗാലക്‌സി എ51ന് 22,499 രൂപയായിരുന്നു വില. ഇനി ഈ ഫോൺ 20,499 രൂപയ്ക്ക് വാങ്ങാം.

 

OTHER SECTIONS