സാംസങ് ഗാലക്‌സി നോട്ട് 9 ഉടൻ വിപണിയിൽ അവതരിപ്പിക്കും

By Sooraj S.04 Aug, 2018

imran-azhar

 

 

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഗാലക്‌സി നോട്ട് 9 ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഓഗസ്റ്റ് 9ന് ഫോൺ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 6.4 ഇഞ്ച് വലിപ്പമാണ് ഫോണിന് ഉണ്ടാകുക. 6 ജിബി റാമും 4000 എം എ എച്ച് ബാറ്ററിയും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്. 12 മെഗാ പിക്സലിന്റെ ക്യാമറയും ഫോണിൽ ഉണ്ടാകും. ആപ്പിളിന്റെ ഐ ഫോണിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് നോട്ട് 9 പുറത്തിറങ്ങുന്നത്. 128 GBയിൽ കുറഞ്ഞ പതിപ്പിന് 64,000 രൂപയും കൂടിയ പതിപ്പിന് ഏതാണ്ട് 83,000 രൂപയും ആകും വില.