പുത്തൻ ഫീച്ചറുകളുമായി സാംസങ് നോട്ട് 9 അവതരിപ്പിച്ചു

By Sooraj S .10 Aug, 2018

imran-azhar

 

 

പ്രമുഖ സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ സാംസങ് ഏറ്റവും പുതിയ മോഡലായ ഗാലക്സി നോട്ട് 9 വിപണയിൽ അവതരിപ്പിച്ചു. നിരവധി പുത്തൻ ഫീച്ചറുകളിലൂടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 1440*2960 റെസൊല്യൂഷൻ നൽകും. ആൻഡ്രോയിഡ് 8. 1 ഓറിയോ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. 2.9 GHz ഒക്ട കോർ പ്രോസസറും 1.9 GHz ക്വാഡ് കോർ പ്രോസസറും കോർടെക്സ് എ 55 പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും. 6 ജിബി റാമും 4000 എം എ എച്ച് ബാറ്ററി ക്ഷമതയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 12 എം പി ഡ്യൂവൽ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ,ആക്സിലറോമീറ്റർ,കോംപസ്സ്, ജിറോസ്കോപ്പ് എന്നീ സാങ്കേതികവിദ്യകളും ഫോണിൽ ഉണ്ടാകും. മെമ്മറി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാനുമാകും. 69999 രൂപയാണ് ഗാലക്‌സി നോട്ട് 9ന് കമ്പനി നിഴ്ചയിച്ചിരിക്കുന്ന വില. എന്തയാലും സ്മാർട്ഫോൺ പ്രേമികൾക്ക് ഇതൊരു സന്തോഷകരമായ വർത്തയാകും എന്ന കാര്യത്തിൽ സംശയമില്ല.

Image result for samsung note 9 specification