സാംസങ് ഗാലക്സി എസ് 8 പ്ലസിന്റെ വില കുറച്ചു

By Sooraj S.01 Sep, 2018

imran-azhar

 

 

പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് പ്രമുഖ മോഡലിന്റെ വില വൻതോതിൽ കുറച്ചു. സാംസങ് ഗാലക്സി എസ് 8 പ്ലസിന്റെ വിലയാണ് കുറച്ചത്. ഏകദേശം 12000 രൂപയോളമാണ് കമ്പിനി കുറച്ചതായി അറിയിച്ചത്. 39990 രൂപയാണ് നിലവിൽ ഫോണിന്റെ വില. 12 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറയാണ് ഫോണിന്റെ പ്രത്യേകത. 6.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 3500 എം എ എച്ച് ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. ഫോണിന്റെ ഡിസൈനിങ്ങും പുതുമയാർന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. സാംസങ് ഗാലക്സി നോട്ട് 9 വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ പശ്ചാത്തലത്തിലാണ് എസ് 8 പ്ലസിന്റെ വില കുറച്ചത് എന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്തായാലും സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ്.