സാംസങ്ങ് ഗാലക്സി എസ്10 ഒരുങ്ങുന്നു

By Abhirami Sajikumar.19 Mar, 2018

imran-azhar

 

സാംസങ്ങ് തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. സാംസങ്ങ് ഗാലക്സി എസ്10 എന്ന ഈ ഫോണിന് ഐഫോണ്‍ Xന്റ സവിശേഷതകളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

MWC 2018ല്‍ സാംസങ്ങ് അവതരിപ്പിച്ച മറ്റു ഫോണുകളാണ് സാംസങ്ങ് ഗാലക്സി എസ്9, ഗാലക്സി എസ്9 പ്ലസ് എന്നിവ. ഈ ഫോണുകളുടെ ഷിപ്പിംഗ് ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ഔദ്യോഗിക സാംസങ്ങ് സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലും ജനപ്രീയ ഈ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഗാലക്സി എസ്10 എന്ന അടുത്ത ഫ്ളാഗ്ഷിപ്പ് ഫോണിന്റെ റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ പല തവണ എത്തിയിരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടു പ്രകാരം ഗാലക്സി എസ്10ന് 3ഡി സെന്‍സറിംഗ് ക്യാമറ അവതരിപ്പിക്കാനാണ് സാധ്യത.

ഇതേ സവിശേഷത നമ്മള്‍ ഐഫോണ്‍ Xനാണ് കണ്ടത്, ഇത് മുഖം തിരിച്ചറിയല്‍ ടെക്നോളജി സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഗ്യാലക്സി എസ് 10ലെ 3ഡി സെന്‍സറിംഗ് ക്യാമറ ഐഫോണ്‍ Xന്റെ ഫേസ് ഐഡി പോലെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഗാലക്സി എസ്10ല്‍ എത്താന്‍ പോകുന്ന മറ്റൊരു സവിശേഷതയാണ് അണ്ടര്‍-ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍. എന്നാല്‍ ഇത് എസ്10ല്‍ മാത്രമല്ല, സാംസങ്ങിന്റെ മിക്ക പ്രീമിയം ഫോണുകളിലും ഈ സവിശേഷത ഉള്‍പ്പെടുന്നു.

വിവോ X20 പ്ലസ് യുഡി എന്ന ഫോണിലെ അണ്ടര്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പോലെയാണ് ഗാലക്സി എസ്10ല്‍ എങ്കില്‍, ഇനി വരാന്‍ പോകുന്ന വിവോ X21 ഫോണിനും ഈ സവിശേഷത ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ഗാലക്സി എസ്9 64ജിബി വേരിയന്റിന് 57,900 രൂപയും എസ്9 256ജിബി വേരിയന്റിന് 65,900 രൂപയുമാണ്. എന്നാല്‍ എസ്9പ്ലസ് 64ജിബി വേരിയന്റിന് 64,900 രൂപയും 256ജിബി വേരിയന്റിന് 72,000 രൂപയുമാണ്. ഇതു കൂടാതെ സാംസങ്ങ് എയര്‍ടെല്ലും ജിയോയുമായി ചേര്‍ന്ന് 2.5X 4ജി ഡാറ്റ സ്പീഡ് ഓഫറുകളും വാഗ്ദാനം ചെയ്തു.