സാംസങ് ഗാലക്‌സി എ9 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍;വില 39,000 രൂപ

By anju.05 11 2018

imran-azhar


സാംസങ് ഗാലക്‌സി എ9 ഇന്ത്യന്‍ വിപണിയില്‍. 39,000 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. 6 ജിബി റാം വാരിയന്റ് ആണിത്. നാല് ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷത. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍.

 

18:5:9 ആസ്‌പെക്ട് റേഷ്യോ, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

 

OTHER SECTIONS