ഗ്യാലക്സി ജെ 4 പ്ലസ്, ജെ 6 പ്ലസ് ഫോണുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും

By Anju N P.25 09 2018

imran-azhar

 


സാംസങ്ങിന്റെ പുതിയ രണ്ട് ഗാലക്സി ഫോണുകള്‍ ഇന്ന് വിപണിയിലെത്തും. ഗ്യാലക്സി ജെ 4 പ്ലസ്, ജെ 6 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകളാണ് ജെ സീരീസില്‍ എത്തിയിരിക്കുന്നത്.

 

ഗാലക്സി ജെ 4 പ്ലസ് സ്മാര്‍ട്ട്ഫോണിന് 10,990 രൂപയും ജെ 6 പ്ലസിന് 15,990 രൂപയുമാണ് വില. 6 ഇഞ്ച് ഡിസ്പ്ലെയോടെയാണ് ഗാലക്സി ജെ 4 പ്ലസ് എത്തുന്നത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 32ജിബി സ്റ്റോറേജ്, 13എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3,300 എംഎഎച്ച് ബാറ്ററി മറ്റൊരു പ്രത്യേകതയാണ്.

 

6 ഇഞ്ച് ഡിസ്പ്ലെയോടെ തന്നെയാണ് ഗാലക്സി ജെ 6 പ്ലസ്സും എത്തുന്നത്. സ്‌ക്രീന്‍ റെസല്യൂഷന്‍ 720ത1480 പിക്സലാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 13എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഗാലക്സി ജെ 6 പ്ലസ്സിന്റെ സവിശേഷതകള്‍. 3,300എംഎച്ച് ബാറ്ററി തന്നെയാണ് ഈ ഫോണിനും.

 

OTHER SECTIONS