സാംസങിന്റെ 'എല്‍ഇഡി ഫോര്‍ ഹോം'വരുന്നൂ...വില മൂന്നരക്കോടി

By Anju N P.20 09 2018

imran-azhar

 

ലോകത്തെ ആദ്യത്തെ 'എല്‍ഇഡി ഫോര്‍ ഹോം' അവതരിപ്പിച്ച് സാംസങ്. ഹോം എന്റര്‍ടെയ്ന്‍മെന്റിന് കാഴ്ച്ചയുടെ പുതിയ അനുഭൂതി നല്‍കുകയാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

 

വേറിട്ട സിനിമാ അനുഭവമായിരിക്കും സാംസങിന്റെ എല്‍ഇഡി ഹോം നല്‍കുക.മെലിഞ്ഞ് നീണ്ട രൂപകല്‍പ്പനയില്‍ മോഡുലാര്‍ ഫോര്‍മേഷന്‍ കൊണ്ട് ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ വലിപ്പം ഇഷ്ടത്തിനനുസരിച്ച് മാറ്റുകയും ഉചിതമായ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യാം.


ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് പുതിയ ഉപകരണം അവതരിപ്പിച്ചിരിക്കുന്നതെന്നും ആധുനിക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സാംസങ് പ്രതിജ്ഞാബദ്ധമാണെന്നും സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേഥി പറഞ്ഞു.

 

എച്ച്ഡിആര്‍ പിക്ച്ചര്‍ റീഫൈന്‍മെന്റ് സാങ്കേതിക വിദ്യ 'എല്‍ഇഡി ഫോര്‍ ഹോം'മിന്റെ മറ്റൊരു പ്രത്യേകതയാണ്. മികവുറ്റതും ജീവസുറ്റതുമായ വ്യക്തമായ കാഴ്ചകള്‍ ലഭിക്കുന്നതിന് ഇത് ഉപകരിക്കും.

 

110 ഇഞ്ച് എഫ്എച്ച്ഡി, 220 ഇഞ്ച് യുഎച്ച്ഡി, 260 ഇഞ്ച് യുഎച്ച്ഡി എന്നിങ്ങനെ പരമ്പരകള്‍ ഉള്‍പ്പെടുന്നു.ഒരു ലക്ഷത്തിലധികം മണിക്കൂറുകളാണ് ആയുസ് വാഗ്ദാനം ചെയ്യുന്നത്. മുംബൈയില്‍ ഇന്‍ഫോകോം 2018ലാണ് ഉല്‍പ്പന്നം അവതരിപ്പിച്ചത്. ഒന്നു മുതല്‍ 3.5 കോടി രൂപവരെയാണ് വലിപ്പമനുസരിച്ചുള്ള വില.

OTHER SECTIONS