സാംസങ് അടുത്ത വർഷം മുതൽ ഫോണിനൊപ്പം ചാർജർ നൽകില്ല; കാരണമറിയണ്ടേ?

By Sooraj Surendran.13 07 2020

imran-azhar

 

 

ലോകത്തെ മുൻനിര സ്മാർട്ടഫോൺ നിർമാതാക്കളായ സാംസങ് സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇനി സ്മാർട്ടഫോണിനൊപ്പം ചാർജർ നൽകില്ലെന്നാണ് സാംസങിന്റെ തീരുമാനം. ചെലവു കുറയ്ക്കുക, ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ കുറയ്ക്കുന്ന എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനമെന്നാണ് കമ്പനിയുടെ അവകാശവാദം. ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്ന 20 ദശലക്ഷം ടണ്‍ ഇമാലിന്യങ്ങള്‍ ഇതിലൂടെ വെട്ടിക്കുറയ്ക്കാനാകുമെന്നും കമ്പനി പറയുന്നു. ആപ്പിളും നേരത്തെ തന്നെ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരുന്നു. ജൂലായ് അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 12 പവര്‍ അഡാപ്റ്ററും ഇയര്‍ഫോണുകളും ബോക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെനന്നായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. ഇതിന്റെ ചുവട് പിടിച്ചാണ് സാംസങിന്റെയും നീക്കം.

 

OTHER SECTIONS