ഇനി സാംസങ് x വിപ്ലവം ! പുതിയ മാറ്റങ്ങൾ കാണാം......

By BINDU PP .21 Jul, 2018

imran-azhar

 

 

ഒരു ഇടവേളക്ക് ശേഷം വിപ്ലവം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് സാംസങ് x. ജനങ്ങൾക്കിടയിലെ ഏറ്റവും ജാനകിയമായ കമ്പനിയാണ് സാംസങ്. പുതുമകളും മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കാത്തതിൽ പഴികേൾക്കേണ്ടി വന്ന ഒരു കമ്പനികൂടിയാണ് സാംസങ്. ഇപ്പോൾ ഇതാ ഐഫോണിനെ പോലും മറികടക്കാനുള്ള പുതിയ മാറ്റങ്ങളുമായാണ് ഇത്തവണ സാംസങ് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി സാംസങ് അവരുടെ ഒരു സവിശേഷ ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണത്തിലാണ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. പുതിയ മോഡല്‍, ഫോണ്‍ സങ്കല്‍പ്പത്തില്‍ കുറേ മറ്റങ്ങള്‍ വരുത്തുമെന്നും പറയുന്നു. ഐഫോണ്‍ X സീരിസിനെയൊക്കെ തോല്‍പ്പിക്കുമത്രെ.

 

എന്തായാലും പൈസയുടെ കാര്യത്തില്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കാമെങ്കില്‍, തോല്‍പ്പിക്കുക തന്നെ ചെയ്യും. തുടക്ക മോഡല്‍ ഐഫോണ്‍ Xന് 999, ഡോളറായിരുന്നല്ലോ വില. 2018ല്‍ ഐഫോണ്‍ Xന്റെ പിന്‍ഗാമിക്കു വില കുറയ്ക്കുമെന്നും കേള്‍ക്കുന്നു. എന്തായാലും സാംസങ് അവരുടെ സവിശേഷ ഹാന്‍ഡ്‌സെറ്റിന് ഒരു ഒന്നര ഐഫോണ്‍ Xന്റെ വില (1500 ഡോളറിനു മുകളില്‍) ഇടാനാണു തീരുമാനിച്ചിരിക്കുന്നതെന്നാണു പറയുന്നത്. ഗ്യാലക്‌സി X എന്നായിരിക്കാം ഇതിന്റെ പേര്. ഫോണിന് 1850 ഡോളര്‍ വരെ വിലിയിട്ടേക്കുമെന്നും കേള്‍ക്കുന്നു. സ്‌ക്രീന്‍ ടെക്‌നോളജിയിലും മറ്റും മുന്നിലുള്ള സാംസങ് ഒരു മികച്ച പ്രൊഡക്ട് തന്നെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. മടക്കാവുന്ന ഫോണ്‍ സാംസങ്ങിന്റെ കൊറിയന്‍ എതിരാളി എല്‍ജിയും നിര്‍മിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. മടക്കാവുന്ന ഡിസ്‌പ്ലെ അവരും നിര്‍മിച്ചു കഴിഞ്ഞു.