'മനുഷ്യനേക്കാള്‍ കൈപുണ്യവുമായി സോയര്‍ റോബോട്ട്

By Ambily chandrasekharan.08 Feb, 2018

imran-azhar


ഇനി ഒന്നും വേണ്ട, അല്ലെങ്കില്‍ തന്നെ പണിയൊന്നും ചെയ്യാതെ എങ്ങനെയിരിക്കാമെന്ന ആലോചനയിലാണ് മനുഷ്യര്‍. അപ്പോളിതാ വന്നെത്തിയിരിക്കുന്നു 'മനുഷ്യനേക്കാള്‍ കൈപുണ്യവുമായി സോയര്‍ റോബോട്ട്. സ്വന്തമായോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുളള ഒരു ഇലക്ട്രോമെക്കാനിക്കല്‍ ഉപകരണമാണ് റോബോര്‍ട്ട്. ബാഹ്യ നിയന്ത്രണമില്ലാതെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധിക്കും. ടോക്കിയോയിലെ ഒരു കഫേയിലാണ് റോബോട്ട് നിലവില്‍ ഉളളത്. കഫേയില്‍ എത്തുന്ന ആളുകള്‍ക്ക് കോഫി വിതരണം ചെയ്യുന്നതാണ് റോബോട്ടിന്റെ ജോലി എന്നത്. കഫേയില്‍ എത്തുന്ന ആളുകള്‍ക്ക് കോഫി വിതരണം ചെയ്യുന്നതാണ് സോയര്‍ റോബോട്ടിന്റെ ജോലി. ജപ്പാനീസില്‍ കഫേയുടെ പേര് ' റ്റ്‌സ്‌റെയ്ഞ്ച് കഫേ' എന്നാണ്. ഇതിനോടകം ഒറ്റക്കയ്യന്‍ റോബോട്ട് ജപ്പാനിലെ ഏവരുടേയും മനസ്സ് കീഴടക്കിക്കഴിഞ്ഞു. മനുഷ്യനേക്കാള്‍ വളരെയേറെ വേഗതയിലാണ് റോബോട്ട് ജോലി ചെയ്യുന്നത്. അഞ്ച് പേര്‍ക്ക് ഒരേ സമയം കോഫി വിതരണം ചെയ്യുന്നു. കോഫിക്കു പുറമേ ആറ് ഡ്രിങ്കുകള്‍ കൂടി സോയര്‍ റോബോട്ട് വിതരണം ചെയ്യും. ഒരു കപ്പ് കോഫിക്ക് 320 യെന്‍ ആണ്. 'മനുഷ്യനുണ്ടാക്കുന്നതിനേക്കാള്‍ മികച്ച കോഫി തരാം എന്നാണ്' ഈ റോബോട്ട് അവിടെ വരുന്നവരോട് പറയുന്നത്. വെന്‍ഡിംഗ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്‌കാന്‍ ചെയ്തതിനു ശേഷമാണ് ഈ റോബോട്ട് കോഫി നല്‍കുന്നത്.

 

OTHER SECTIONS