ഇനി സ്‌കീന്‍ഷോട്ട് എടുത്താല്‍ കൈയോടെ പിടിവീഴും

By Amritha AU.12 Feb, 2018

imran-azhar

ഇന്ന് പലപ്പോഴും പല സംഭവങ്ങളും ലോകമറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുണ്ടാകുന്ന ഷെയറിംഗുകളിലൂടെയാണ്. അതിന് മിക്കപ്പോഴും സഹായിക്കുന്നത് സ്‌ക്രീന്‍ ഷോട്ടുകളും. എന്നാല്‍ ഇനി ഒന്ന് ശ്രദ്ധിക്കണം....

 

ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നവരാണ് നമ്മളില്‍ പലരും .ഇന്‍സ്റ്റാഗ്രാമില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കാറുണ്ട്. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ് എങ്കിലും പലപ്പോഴും മറ്റുളളവരുടെ പോസ്റ്റുകള്‍ നമ്മളങ്ങ് അടിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍ ഇത്തണ ഇന്‍സ്റ്റാഗ്രാം ആ പതിവങ്ങ് തെറ്റിക്കുകയാണ്. പോസ്റ്റുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം.

 

 

 

നിലവില്‍ മറ്റൊരാളുടെ പോസ്റ്റുകള്‍ വെറൊരാള്‍ക്ക് ഷെയര്‍ ചെയ്യാനോ സേവ് ചെയ്യാനുമുള്ള സംവിധാനം ഇന്‍സ്റ്റാഗ്രാമിലില്ലായെന്നിരിക്കെയാണ് ഇന്‍്സ്റ്റാഗ്രാം മാറ്റത്തിനൊരുങ്ങുന്നത്. ഇനിമുതല്‍ ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുന്ന പുതിയ സംവിധാനമാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അയാള്‍ നിങ്ങളുടെ സ്റ്റോറി സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം.


പല പ്രമുഖരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. ഈ പ്രശ്‌നത്തെ നേരിടുകയാണ് പ്രഥമ ലക്ഷ്യം. മറ്റൊരാളുടെ സ്റ്റോറി നിങ്ങള്‍ ആദ്യമായി സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. വീണ്ടും നിങ്ങള്‍ അത് ആവര്‍ത്തിച്ചാല്‍ അക്കാര്യം ആ പോസ്റ്റിന്റെ ഉടമയെ ഇന്‍സ്റ്റാഗ്രാം അറിയിക്കും. ഫ്‌ലൈറ്റ് മോഡിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

അതേസമയം മറ്റുള്ളവരുടെ പോസ്റ്റുകള്‍ നേരിട്ട് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന 'റീ ഗ്രാം' ഫീച്ചര്‍ അവതരിപ്പിക്കാനും ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. മറ്റൊരാളുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാതെ തന്നെ പങ്കുവെക്കാന്‍ സാധിക്കും. എന്നാല്‍ പോസ്റ്റ് ചെയ്യുന്നയാളിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ.

 

 

loading...

OTHER SECTIONS