'സേഫ്റ്റി ചെക്ക് ടൂൾ' :ഓഖി ചുഴലിക്കാറ്റിൽ ഉറ്റവര്‍ സുരക്ഷിതരാണോ എന്നറിയാൻ ഫേസ്ബുക്ക് സഹായം

By BINDU PP .02 Dec, 2017

imran-azhar

 

 

 

 

ഓഖി ചുഴലിക്കാറ്റിൽ ഉറ്റവര്‍ സുരക്ഷിതരാണോ എന്ന് അറിയാന്‍ ഫേസ്ബുക്ക് സഹായം.പ്രകൃതി ദുരന്തങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടാവുമ്പോള്‍ സുഹൃത്തുകള്‍ സുരക്ഷിതരാണോ എന്നറിയാനുള്ള ഫേയ്ബുക്കിന്‍റെ 'സേഫ്റ്റി ചെക്ക് ടൂളാ'ണ് ഓഖിയുടെ വലയത്തില്‍ നിന്ന് പ്രിയപ്പെട്ടവര്‍ സുരക്ഷിതനാണോ എന്നറിയാൻ സാധിക്കും. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കുകള്‍ക്ക് മാത്രമേ നമ്മള്‍ ഇടുന്ന കമന്റുകളും സ്റ്റാറ്റസുകളും കാണാന്‍ സാധിക്കുകയുള്ളൂ.2011 ല്‍ ജപ്പാനില്‍ ഉണ്ടായ വന്‍ സുനാമിക്കും ഭൂകമ്പത്തിനും ശേഷം ജപ്പാന്റെ ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ഇത്തരമൊരു ടൂളിന് തുടക്കം കുറിച്ചിരുന്നു. പിന്നീട് 2015 ല്‍ നേപ്പാളില്‍ ഭൂമികുലുക്കമുണ്ടായപ്പോള്‍ ഈ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചു. പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്ക്'സേഫ്റ്റി ചെക്ക് ടൂള്‍' അവതരിപ്പിച്ചിരുന്നു. അന്ന് അതിലൂടെ ലക്ഷക്കണക്കിന് പാരീസ് നിവാസികള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു.കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് സേഫ് ചെക്ക ടൂള്‍ ഉപയോഗപ്പെടുത്തുന്നത്.

OTHER SECTIONS