ചൈനയുടെ സ്മാര്‍ട് ഫോണ്‍ കയറ്റുമതി 27 ശതമാനം ഇടിഞ്ഞു

By Web Desk.22 11 2020

imran-azhar

 

 

ബിയജിംഗ്: ആഗോണ വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറയുന്നതായി റിപ്പോർട്ട്.ചൈനയിൽ സ്മാർട്ട് ഫോൺ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ബിസിനസ് സൈറ്റുകളുടെ റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നു. സെപ്റ്റംബറില്‍ 36 ശതമാനം ഇടിവാണ് സ്മാർട്ട്ഫോൺ കയറ്റുമതിയിൽ രേഖപെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ 27 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. അതേസമയം ചൈനീസ് പ്രാദേശിക വിപണിയില്‍ ആപ്പിളും വാവെയും വില്‍പ്പനയില്‍ കടുത്ത മത്സരം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ 3.46 കോടി ഹാൻഡ്‌സെറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ, ഈ വർഷം ഒക്ടോബറിൽ അത് 2.5 കോടിയായി ചുരുങ്ങി.

 

OTHER SECTIONS