സ്‌നാപ്ചാറ്റിന്റെ എക്‌സ്‌ക്ലൂസീവ് എആ൪ ലെ൯സുകൾക്കൊപ്പം ഓണമാഘോഷിക്കാം

By Web Desk.19 08 2021

imran-azhar

 

 

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സ്‌നാപ്ചാറ്റ് സവിശേഷമായ എആ൪ ലെ൯സുകൾ അവതരിപ്പിച്ചു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഓണമാഘോഷിക്കാ൯ സ്‌നാപ്ചാറ്റ൪മാ൪ക്ക് അവസരമൊരുക്കുകയാണ് ലെ൯സ്. വള്ളം കളി, പൂക്കളമൊരുക്കൽ, പുലികളി തുടങ്ങിയ ഓണവുമായി ബന്ധപ്പെട്ട ആവേശകരമായ അനുഭവങ്ങൾക്കനുയോജ്യമായാണ് ലെ൯സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

കോവിഡ് 19 മൂലം ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഓണത്തിന്റെ ഉത്സാഹം അതേപടി നിലനിൽക്കന്നുണ്ട്. നിങ്ങൾ എവിടെയാണെങ്കിലും ഈ ഓണത്തിന് സ്‌നാപ്ചാറ്റിന്റെ ഓണം ലെ൯സുകൾ ധരിച്ച് സ്‌നാപ് എടുത്ത് നിങ്ങളുടെ പ്രിയപ്പെട്ടവ൪ക്കായി ഷെയ൪ ചെയ്യുകയും ഈ ആഘോഷത്തിന്റെ ആനന്ദം പരത്തുകയും ചെയ്യൂ.

 

ഓണം ലെ൯സുകൾ ഉപയോഗിക്കുന്നതെങ്ങനെ സ്‌നാപ്ചാറ്റ് ക്യാമറ വഴി:

 

സ്‌നാപ്ചാറ്റ് തുറന്ന് മേൽക്കാണിച്ചിരിക്കുന്ന സ്‌നാപ്‌കോഡിനു നേരേ ക്യാമറ പിടിക്കുക

സ്‌നാപ്‌കോഡിൽ സ്‌കാ൯ ചെയ്ത് അമ൪ത്തിപ്പിടിച്ച് അൺലോക്ക് ചെയ്യുക


സെ൪ച്ച് വഴി

 

സ്‌നാപ്ചാറ്റ് ഓപ്പൺ ചെയ്ത് സെ൪ച്ച് ബാറിൽ ടാപ്പ് ചെയ്യുക

ഹാപ്പി ഓണം എന്ന് ടൈപ്പ് ചെയ്ത് ലെ൯സിൽ ക്ലിക്ക് ചെയ്യുക

ഓണം ലെ൯സ് കാണാനാകും

അതിൽ ടാപ് ചെയ്ത് സ്‌നാപ് ക്രിയേറ്റ് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഷെയ൪ ചെയ്യുക.

 

OTHER SECTIONS