സോണി ഹൈ-റെസല്യൂഷന്‍ ആല്‍ഫ 7 ആര്‍ ഐവി ക്യാമറ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സോണി ഹൈ-റെസല്യൂഷന്‍ ആല്‍ഫ 7 ആര്‍ ഐവി ക്യാമറ അവതരിപ്പിച്ചു.

author-image
online desk
New Update
സോണി ഹൈ-റെസല്യൂഷന്‍ ആല്‍ഫ 7 ആര്‍ ഐവി ക്യാമറ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സോണി ഹൈ-റെസല്യൂഷന്‍ ആല്‍ഫ 7 ആര്‍ ഐവി ക്യാമറ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ 35 എംഎം ഫുള്‍ ഫ്രെയിം 61.0 എംപി 8 ബാക്ക്-ഇല്യൂമിനേറ്റഡ് സിമോസ് ഇമേജ് സെന്‍സറാണ് ക്യാമറയുടെ പ്രധാന സവിശേഷത. പുതിയ ഫുള്‍-ഫ്രെയിം മോഡലില്‍ നൂതന 5-ആക്‌സിസ് ഒപ്റ്റിക്കല്‍ ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. 5.5 സ്റ്റെപ്പുകളുടെ ഷട്ടര്‍ സ്പീഡുമുണ്ട്. വി.ജി.-സി. 4 ഇ.എം. വെര്‍ട്ടിക്കല്‍ ഗ്രിപ്പ്, ഇ.സി.എം. ബി1എം ഷോട്ട്ഗണ്‍ മൈക്രോഫോണ്‍, എക്‌സ്.എല്‍.ആര്‍. കെ3എം എക്‌സ്.എല്‍.ആര്‍. അഡാപ്റ്റര്‍ കിറ്റ് തുടങ്ങി ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2,99,990 രൂപയാണ് ക്യാമറയുടെ വില.

sony high resolution alpha iv camera