കാന്തിക കൊടുങ്കാറ്റില്‍ നശിച്ചത് 40 ഉപഗ്രഹങ്ങള്‍; കോടികളുടെ നഷ്ടം

ഫെബ്രുവരി മൂന്നിന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനി ബഹിരാകാശത്തേക്ക് അയച്ച 49 ഉപഗ്രഹങ്ങളില്‍ 40 എണ്ണം ഭൗമകാന്തിക കൊടുങ്കാറ്റില്‍പെട്ട് തകര്‍ന്നിരിക്കാമെന്ന് അഭ്യൂഹങ്ങള്‍.. സൗരവാതം മൂലം സംഭവിച്ച ഭൗമകാന്തിക കൊടുങ്കാറ്റിലാണ് ഇതു സംഭവിച്ചതെന്നാണു കരുതുന്നത്. മസ്‌കിന്റെ തന്നെ പ്രശസ്ത ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് ഉപഗ്രഹങ്ങള്‍ ഫാല്‍ക്കണ്‍ റോക്കറ്റുകളിലേറ്റി വിക്ഷേപിച്ചത്.

author-image
swathi
New Update
കാന്തിക കൊടുങ്കാറ്റില്‍ നശിച്ചത് 40 ഉപഗ്രഹങ്ങള്‍; കോടികളുടെ നഷ്ടം

ഫെബ്രുവരി മൂന്നിന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനി ബഹിരാകാശത്തേക്ക് അയച്ച 49 ഉപഗ്രഹങ്ങളില്‍ 40 എണ്ണം ഭൗമകാന്തിക കൊടുങ്കാറ്റില്‍പെട്ട് തകര്‍ന്നിരിക്കാമെന്ന് അഭ്യൂഹങ്ങള്‍.. സൗരവാതം മൂലം സംഭവിച്ച ഭൗമകാന്തിക കൊടുങ്കാറ്റിലാണ് ഇതു സംഭവിച്ചതെന്നാണു കരുതുന്നത്.

മസ്‌കിന്റെ തന്നെ പ്രശസ്ത ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് ഉപഗ്രഹങ്ങള്‍ ഫാല്‍ക്കണ്‍ റോക്കറ്റുകളിലേറ്റി വിക്ഷേപിച്ചത്.

എന്നാല്‍, ഭൗമകാന്തിക കൊടുങ്കാറ്റു മൂലം ഉടലെടുത്ത ശക്തമായ വായു പതര്‍ച്ച മൂലം 40 ഉപഗ്രഹങ്ങള്‍ ഉദ്ദേശിച്ചിരുന്ന ഭ്രമണപഥങ്ങളില്‍ എത്തിയിട്ടില്ല..ഇതു വരുംദിവസങ്ങളില്‍ എരിഞ്ഞടങ്ങി നശിക്കും. ഉപഗ്രഹ അവശിഷ്ടങ്ങള്‍ ബഹിരാകാശ മാലിന്യമായി ഭൂമിയില്‍ എത്തുകയോ, അല്ലെങ്കില്‍ ബഹിരാകാശത്തുള്ള മറ്റ് ഉപഗ്രഹങ്ങളെ ബാധിക്കുകയോ ചെയ്യില്ലെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമായക്കിയിട്ടുണ്ട്. ഇതിനുള്ള പ്രതിരോധ നടപടികള്‍ വിക്ഷേപണത്തിനു മുന്‍പ് തന്നെ സ്പേസ് എക്സ് കൈക്കൊണ്ടിരുന്നു.

 

രണ്ടായിരത്തോളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ സ്പേസ് എക്സ് ബഹിരാകാശത്ത് ഇത്‌വരെഎത്തിച്ചിട്ടുണ്ട്. ആകെ മൊത്തം 12,000 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണു കമ്പനിയുടെ പദ്ധതി.ഓരോ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹത്തിനും രണ്ടരലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) ചെലവു വരും. ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയുള്ള റോക്കറ്റ് വിക്ഷേപണത്തിന് 5 കോടി ഡോളറും (374 കോടി രൂപ) ചെലവാകും.446 കോടി രൂപയോളമാണ് നഷ്ടമാണ് ഭൗമകാന്തിക കൊടുങ്കാറ്റ് മൂലം ഇലോണ്‍ മസ്‌കിനും സ്റ്റാര്‍ലിങ്ക് കമ്പനിക്കും ഒറ്റദിനത്തില്‍ സംഭവിച്ചിട്ടുള്ളത്.

സൂര്യകളങ്കങ്ങളില്‍ നിന്നുടലെടുക്കുന്ന വമ്പന്‍ സൗരവാത പ്രവാഹങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവര്‍ത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിട്ടെന്ന് വരാം.

ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. സൂര്യനിലെ എആര്‍2936 എന്ന മേഖലയിലെ സൂര്യകളങ്കത്തില്‍ സൗരവാതം ഉടലെടുത്തതായി ഒരാഴ്ച മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.. ഭൂമിയോളം വലുപ്പമുള്ള ഈ മേഖലയില്‍ നിന്നു മുന്‍പും സൗരവാതങ്ങള്‍ ധാരാളമായി ഉടലെടുത്തിട്ടുണ്ട്.മണിക്കൂറില്‍ 23 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണു സൗരവാതം പുറപ്പെട്ടത്. ഇതു സംബന്ധിച്ചു നാസയുള്‍പ്പെടെ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു.ജനുവരി 30നു സൂര്യനില്‍ സംഭവിച്ച നാലുമണിക്കൂറോളം നീണ്ടു നിന്ന സൗരദീപ്തിയാണ് (സോളര്‍ ഫ്‌ളെയര്‍) സൗരവാതത്തിനു വഴിവച്ചത്.

space 40 satellites lost starlinks