33 വാട്ട് ചാർജർ, 48 എം.പി ട്രിപ്പിൾ ക്യാമറ പുതിയ സ്പാർക്ക് 8 പ്രൊ (SPARK 8 Pro) അവതരിപ്പിച്ച് ടെക്‌നോ (TECNO)

കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി. 33 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജർ,48 എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഹീലിയോ ജി 85 പ്രൊസസർ, 6.8 എഫ് എച്ച് ഡി + ഡോട്ട് ഇൻ ഡിസ്‌പ്ലെ, 5000 എം എ എച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. മികച്ച സ്മാർട്ട് ഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്പാർക്ക് 8 പ്രൊ.

author-image
Web Desk
New Update
33 വാട്ട് ചാർജർ, 48 എം.പി ട്രിപ്പിൾ ക്യാമറ പുതിയ സ്പാർക്ക് 8 പ്രൊ (SPARK 8 Pro) അവതരിപ്പിച്ച് ടെക്‌നോ (TECNO)

കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി. 33 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജർ,48 എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഹീലിയോ ജി 85 പ്രൊസസർ, 6.8 എഫ് എച്ച് ഡി + ഡോട്ട് ഇൻ ഡിസ്‌പ്ലെ, 5000 എം എ എച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. മികച്ച സ്മാർട്ട് ഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്പാർക്ക് 8 പ്രൊ.

സ്പാർക്ക് സീരീസിലെ സ്മാർട്ട്‌ഫോണുകൾ മികച്ച ക്യാമറ, ഡിസ്‌പ്ലേ, ബഡ്‌ജറ്റിനിണങ്ങുന്ന വിഭാഗത്തിൽ മികച്ച സ്മാർട്ട്‌ഫോൺ അനുഭവം എന്നിവയ്ക്ക് പേരുകേട്ടതാണ്. സൂപ്പർ നൈറ്റ് മോഡ് ഉള്ള 48എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഇന്റലിജന്റ് ഫോക്കസ്, കുറഞ്ഞ വെളിച്ചത്തിൽ പോലും പ്രൊഫഷണൽ ഗ്രേഡ് ഫോട്ടോഗ്രാഫിക്കായി മൾട്ടി-ഫ്രെയിം എക്‌സ്‌പോഷർ തുടങ്ങിയ സവിശേഷതകൾ സ്മാർട്ട്‌ഫോണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, തടസ്സമില്ലാത്ത കാഴ്ചാനുഭവത്തിനായി 6.8 എഫ് എച്ച് ഡി+ ഡിസ്‌പ്ലേ, നോൺ-സ്റ്റോപ്പ് വിനോദത്തിനായി 5000 എം എ എച്ച് ബാറ്ററി, 60 മിനിറ്റിനുള്ളിൽ 85% വരെ ബാറ്ററി ചാർജ് വർധിപ്പിക്കുന്ന 33 വാട്ട് സൂപ്പർ-ഫാസ്റ്റ് ചാർജർ എന്നിവയും സ്പാർക്ക് 8 പ്രൊ അവതരിപ്പിക്കുന്നു. ഒപ്പം കരുത്തുറ്റ ഹീലിയോ ജി 85 ബ്ലേസിംഗ് ഫാസ്റ്റ് പ്രോസസറും ശക്തമായ ഗ്രാഫിക്സും മികച്ച ക്ലാസ് ഉപയോഗ അനുഭവവും ഉറപ്പാക്കുന്നു.

ഉപഭോക്തൃ സംതൃപ്തിയാണ് ഓരോ നൂതന ഉത്പന്നങ്ങളുടെയും പിന്നിലെന്ന് ട്രാൻഷൻ ഇന്ത്യ സി.ഇ.ഒ അരിജിത് തലപത്ര പറഞ്ഞു. സ്പാർക്ക് സീരീസിലൂടെ , സമാനതകളില്ലാത്ത വിലയിൽ സ്പെസിഫിക്കേഷനുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഓൾ റൗണ്ടർ സ്മാർട്ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം . ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് സ്പാർക്ക് 8 പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പാർക്ക് ഗോ 2021-ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്, സ്പാർക്ക് ഗോ 2022, ആമസോണിൽ ൽ 2021 ഡിസംബർ 29 മുതൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പാർക്ക് 7 പ്രൊ വേരിയന്റിന്റെ പിൻഗാമിയായിട്ടാണ് ടെക്‌നോ സ്പാർക്ക് 8 പ്രൊ അവതരിപ്പിച്ചത്. കൂടാതെ കൂടുതൽ ഫീച്ചർ അപ്‌ഗ്രേഡുകളാൽ സജ്ജീകരിച്ചിരിക്കുന്നു. വിൻസർ വയലറ്റ്, കൊമോഡോ ഐലൻഡ്, ടർക്കോയിസ് സിയാൻ, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ സ്പാർക്ക് 8 പ്രൊ ലഭ്യമാകും.

സ്പാർക്ക് 8 പ്രോയുടെ പ്രധാന സവിശേഷതകൾ

 

· അതിവേഗ ചാർജിങ്ങിനായി 33 ഡബ്ള്യു സൂപ്പർ ഫാസ്റ്റ് ചാർജർ

1 മണിക്കൂർ സമയത്തിനുള്ളിൽ ബാറ്ററിയുടെ 85% ചാർജ് ചെയ്യാൻ കഴിയുന്ന ശക്തമായ 33 ഡബ്ള്യു ടൈപ്പ്-സി ഫാസ്റ്റ് ചാർജറുമായാണ് സ്പാർക്ക് 8 പ്രോ വരുന്നത്.

· സൂപ്പർ നൈറ്റ് മോഡ് ഉള്ള 48 എം.പി ഹൈ റെസല്യൂഷൻ എ ഐ ക്യാമറ

സ്പാർക്ക് 8 പ്രൊ യിൽ 48 എം.പി ഹൈ റെസല്യൂഷൻ എ ഐ ക്യാമറയും എഫ് 1.79 വലിയ അപ്പേർച്ചറും ഏത് വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ അൾട്രാ സെൻസിംഗ് ടെട്രാസെൽ സാങ്കേതികവിദ്യയുള്ള സൂപ്പർ നൈറ്റ് ഷോട്ട് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, 2 കെ ടൈം-ലാപ്‌സ്, സ്ലോ മോഷൻ, വീഡിയോ ബോക്കെ, വീഡിയോ ബ്യൂട്ടി ഇന്റലിജന്റ് ഫോക്കസ്, ജെൻഡർ സ്പെസിഫിക് എ ഐ ബ്യൂട്ടി എന്നിങ്ങനെയുള്ള വിവിധ പ്രോ ഷൂട്ടിംഗ് മോഡുകളെ ഇത് പിന്തുണയ്ക്കുന്നു.

 

· അസാധാരണ ഉപയോഗത്തിന് ഹീലിയോ ജി 85 സൂപ്പർഫാസ്റ്റ് പ്രൊസസർ

ഗെയിമിംഗ് സൗകര്യത്തിനായി എ 2 ജി എച്ച് ഇസഡ് ഒക്ടാ -കോർ ആം കോർട്ടെക്‌സ് എ 75 സി പി യു (2GHz Octa-Core Arm Cortex A75 CPU ) , 1ജി എച്ച് ഇസഡ് മലി ജി 52 ജി പി യു (and 1GHz Mali G52 GPU ) എന്നിവയുമായാണ് സ്പാർക്ക് 8 പ്രൊ വരുന്നത്. ഇന്റലിജന്റ് ഡൈനാമിക് സിപിയുവും ജിപിയു മാനേജുമെന്റും ഉള്ള ഹൈപ്പർ എഞ്ചിൻ സാങ്കേതികവിദ്യ തടസ്സമില്ലാത്ത പ്രകടനവും മൾട്ടി-ലെവൽ ഒപ്റ്റിമൈസേഷനും നൽകുന്നു.

· 6.8"എഫ് എച്ച് ഡി + സെന്റർ ഡോട്ട് -ഇൻ (FHD+ Center Dot-in )പെർഫെക്ട് ഡിസ്‌പ്ലെ

സ്പാർക്ക് 8 പ്രൊ വലിയ 6.8" എഫ് എച്ച് ഡി+ സെന്റർ ഡോട്ട്-ഇൻ പെർഫെക്റ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഇത് കാഴ്ചയ്ക്കും ഗെയിമിംഗിനും അനുയോജ്യമാണ് . 500 നിറ്റ്‌സിന്റെ തെളിച്ചം നേരിട്ട് സൂര്യപ്രകാശത്തിൽ പോലും കാഴ്ചാനുഭവം ഉജ്ജ്വലമാക്കുന്നു. സ്‌ക്രീൻ വലുപ്പം ഗെയിമുകൾ കളിക്കാൻ അനുയോജ്യമാണ്, ഇ-ലേണിംഗ്, മീറ്റിംഗുകൾ തുടങ്ങിയ ഓൺലൈൻ പ്രവർത്തനങ്ങൾക്കും ഇത് അനുയോജ്യമാണ്. ഗെയിമുകൾ കളിക്കുമ്പോൾ അതിന്റെ 120എച്ച് ഇസഡ് ടച്ച് സാമ്പിൾ നിരക്ക് സ്‌ക്രീനിൽ വേഗത്തിലുള്ള ടച്ച് പ്രതികരണം ഉറപ്പാക്കുന്നു.

· നോൺ സ്റ്റോപ്പ് ആക്ഷനായി 5000 എം എ എച്ച് പവർഫുൾ ബാറ്ററി

സ്പാർക്ക് 8 പ്രൊ മെഗാ 5000 എം എ എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് 63 ദിവസം വരെയുള്ള വലിയ സ്റ്റാൻഡ്‌ബൈ സമയവും 160 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയവും നൽകുന്നു. ശക്തമായ ബാറ്ററി തടസ്സമില്ലാത്ത സ്‌മാർട്ട്‌ഫോൺ അനുഭവം നൽകുന്നു.

· 7 ജി.ബി റാം വെർച്വൽ മെമ്മറി

വിപുലീകരിച്ച റാം ഇതിനെ മികച്ച ഉപകരണമാക്കി മാറ്റുന്നു, 4 GB LPDDR4x റാമും 64 GB റോമും സ്മാർട്ട്‌ഫോണിനെ സഹായിക്കുന്നു. ഇതിനുപുറമെ, ഇത് 3 ജി.ബി വരെയുള്ള ഒരു വെർച്വൽ മെമ്മറി വിപുലീകരണം ഇതിനെ 7 ജി.ബി ആക്കി മാറ്റുന്നു, അതിൽ റാം മെമ്മറി പര്യാപ്തമല്ലെങ്കിൽ ഓ എസിന് ഇന്റേണൽ സ്റ്റോറേജിൽ നിന്ന് (റോം) ഫിസിക്കൽ മെമ്മറിയിലേക്ക് (റാം) ഡാറ്റ കൈമാറാൻ കഴിയും. പ്രത്യേക എസ് ഡി കാർഡ് സ്ലോട്ട് വഴി ഇന്റേണൽ സ്റ്റോറേജ് 512 ജി.ബി വരെ വർധിപ്പിക്കാം.

· ഐ.പി.എക്സ് 2 സ്പ്ളാഷ് പ്രതിരോധം

സ്പാർക്ക് 8 പ്രോ ഐ.പി.എക്സ് 2 റേറ്റിംഗ് സ്പ്ലാഷ് റെസിസ്റ്റന്റ് സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നത് , അത് ഡ്രിപ്പുകളിൽ നിന്ന് പരമാവധി 15° ചരിവിൽ ഡ്രിപ്പിംഗ് വാട്ടർ (3 mm/min) ഉപയോഗിച്ച് ഫോണിന് കേടുപാടുകൾ ഉണ്ടാകുന്നത് തടയും.

· ഡി.ടി.എസ് സൗണ്ട്, സോപ്ലേ 2.0 ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഓഡിയോ അനുഭവം

കോർ ഓഡിയോ മെച്ചപ്പെടുത്തലുകൾക്കായുള്ള ഡി.ടി.എസ് സൗണ്ട് പോലുള്ള ആവേശകരമായ ഓഡിയോ ഫീച്ചറുകളുമായാണ് സ്പാർക്ക് 8 പ്രോ വരുന്നത്, ഉയർന്ന റെസല്യൂഷൻ ഓഡിയോയെ പിന്തുണയ്ക്കുന്നു. വോയ്‌സ് റെക്കോർഡിംഗ്, ലിറിക്‌സ് റൈറ്റിംഗ്, വൺ-ക്ലിക്ക് റിംഗ്‌ടോൺ എന്നിവയെ പിന്തുണയ്‌ക്കുന്ന ഇഷ്ടാനുസൃതമാക്കാവുന്ന സംഗീതത്തിനായുള്ള സോപ്ലേ 2.0 അപ്ലിക്കേഷൻ, ഇതിന് ഇന്റർനെറ്റ് പോലും ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

spark 8 Pro