മടക്കാവുന്ന ഫോണുമായി വിവോ; എക്‌സ് ഫോള്‍ഡിന്റെ പ്രത്യേകതകളും വിലയും അറിയാം

By Avani Chandra.14 04 2022

imran-azhar

 

ജനപ്രിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വിവോയുടെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ വിവോ എക്‌സ് ഫോള്‍ഡ് പുറത്തിറക്കി. എക്‌സ് ഫോള്‍ഡില്‍ മധ്യഭാഗത്ത് നിന്ന് വളയുന്ന വലിയ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് പരമ്പരാഗത ഫോണിന്റെയും ടാബ്ലെറ്റിന്റെയും അനുഭവം വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പോലുള്ള മുന്‍നിര ഹാര്‍ഡ്വെയറുമായാണ് എക്‌സ് ഫോള്‍ഡ് വരുന്നത്. കൂടെ ഡ്യുവല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

 

ചൈനയില്‍ നടന്ന മെഗാ ഇവന്റിലാണ് വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. വിവോ എക്‌സ് ഫോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് ഒരു ദോഷവും വരുത്താതെ 60 മുതല്‍ 120 ഡിഗ്രി വരെ മടക്കുകയോ തുറക്കുകയോ ചെയ്യാം. ഫോണിന്റെ സ്‌ക്രീനിന് 300,000 തവണ മടക്കലുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിവോ അവകാശപ്പെട്ടു. ഇത് സാംസങ്ങിനേക്കാള്‍ മികച്ചതാണ്. പുതിയ ഗാലക്സി ഫോള്‍ഡ് ഹാന്‍ഡ്‌സെറ്റിന് 200,000 തവണ മടക്കാന്‍ മാത്രമാണ് സാധിക്കുന്നത്. വിവോ എക്‌സ് ഫോള്‍ഡില്‍ സാംസങ്ങിന്റെ ഇ5 ഫോള്‍ഡിങ് ഡിസ്പ്ലേ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മികച്ച ഈട് നല്‍കുന്നതിനായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

വിവോ എക്സ് ഫോള്‍ഡിന്റെ അകത്ത് 8.03 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 6.53 ഇഞ്ച് ആണ് കവര്‍ ഡിസ്പ്ലേ. ഇതിനായി സാംസങ്ങിന്റെ പാനലുകള്‍ ഉപയോഗിക്കുന്നു. അകത്തെ ഡിസ്പ്ലേയ്ക്ക് 4:3.55 വീക്ഷണാനുപാതവും 120Hz റിഫ്രഷ് റേറ്റുമുള്ള 2കെ റെസലൂഷന്‍ (1916x2160 പിക്‌സലുകള്‍) ഉണ്ട്. പുറംഭാഗത്തെ ഡിസ്‌പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. എന്നാല്‍ റെസലൂഷന്‍ 1080x2520 പിക്‌സലായി കുറച്ചിരിക്കുന്നു. വിവോ എക്സ് ഫോള്‍ഡിന് അകത്തെ ഡിസ്പ്ലേയ്ക്ക് കീഴില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ബാഹ്യ ഡിസ്പ്ലേയ്ക്ക് കീഴില്‍ മറ്റൊരു ഫിംഗര്‍പ്രിന്റ് സെന്‍സറും കാണാം.

 

അഡ്രിനോ 730 ജിപിയു, 12 ജിബി എല്‍പിഡിഡിആര്‍5 റാം, 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറാണ് വിവോ എക്സ് ഫോള്‍ഡിന് കരുത്ത് പകരുന്നത്. എന്നാല്‍ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡിന് പിന്തുണയില്ല. ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറകള്‍ ഉണ്ട്. 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 48-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2എക്‌സ് ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 12-മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂമുള്ള 8-മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ക്യാമറ.

 

സെല്‍ഫികള്‍ക്കായി അകത്തെയും പുറത്തെയും സ്‌ക്രീനുകളില്‍ 16 മെഗാപിക്സല്‍ ക്യാമറയുണ്ട്, പഞ്ച്-ഹോള്‍ ഡിസൈനിനുള്ളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ZEISS ഒപ്റ്റിക്സ് ഉപയോഗിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിവോ അവകാശപ്പെട്ടു. 4600 എംഎഎച്ച് ആണ് ബാറ്ററി. ഇത് കേബിള്‍ ഉപയോഗിച്ച് 66W വേഗത്തില്‍ ചാര്‍ജ് ചെയ്യാം. വയര്‍ലെസ് ആയി 50W വേഗത്തിലും ചാര്‍ജിങ് സാധ്യമാണ്. വിവോ എക്‌സ് ഫോള്‍ഡ് നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭ്യമാകുക. ചൈനയില്‍ 8,999 യുവാന്‍ ആണ് വില (ഏകദേശം 1,07,200 രൂപ).

 

OTHER SECTIONS