ദശലക്ഷം വരിക്കാരെ ലക്ഷ്യമിട്ട് ഡോക്‌സ്ആപ്പ് ഗോള്‍ഡ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടന്‍സി സേവനദാതാക്കളായ ഡോക്‌സ്ആപ്പ് തങ്ങളുടെ വാര്‍ഷിക കണ്‍സള്‍ട്ടന്‍സി സേവനമായ ഡോക്‌സ്ആപ്പ് ഗോള്‍ഡിന് 2020-ഓടെ പത്ത് ലക്ഷം വരിക്കാരെ ലക്ഷ്യമിടുന്നു.

author-image
online desk
New Update
ദശലക്ഷം വരിക്കാരെ ലക്ഷ്യമിട്ട് ഡോക്‌സ്ആപ്പ് ഗോള്‍ഡ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടന്‍സി സേവനദാതാക്കളായ ഡോക്‌സ്ആപ്പ് തങ്ങളുടെ വാര്‍ഷിക കണ്‍സള്‍ട്ടന്‍സി സേവനമായ ഡോക്‌സ്ആപ്പ് ഗോള്‍ഡിന് 2020-ഓടെ പത്ത് ലക്ഷം വരിക്കാരെ ലക്ഷ്യമിടുന്നു. 2019 മാര്‍ച്ചില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ കൊണ്ടുതന്നെ ഒരു ലക്ഷം വരിക്കാരെ നേടാനായി.

999 രൂപ വാര്‍ഷിക ഫീസില്‍ ഉപയോക്താവിനും കുടുംബത്തിനും പരിധിയില്ലാത്ത സേവനങ്ങളാണ് ലഭിക്കുന്നത്. 5000ത്തോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായും ത്വക്ക് രോഗ വിഭാഗം, വെയ്റ്റ് മാനേജ്‌മെന്റ്, സെക്‌സോളജി ഉള്‍പ്പെടെ 20ഓളം വിഭാഗങ്ങളുമായും കസ്റ്റമേഴ്സിനെ നേരിട്ട് ബന്ധപ്പെടുത്തി സേവനങ്ങള്‍ ലഭ്യമാക്കുന്നു എന്നതാണ് ഡോക്‌സ്ആപ്പിന്റെ സവിശേഷത.

ഓര്‍ഡര്‍ നല്‍കുന്ന മരുന്നുകള്‍ മുപ്പത് ശതമാനം ഡിസ്‌കൗണ്ടോടെ വീട്ടിലെത്തിച്ചു നല്‍കുന്നു. ലാബ് ടെസ്റ്റുകള്‍ക്കുള്ള സാമ്പിളുകള്‍ സൗജന്യമായി ശേഖരിക്കുന്നതോടൊപ്പം 60 ശതമാനം ഇളവുകളും നല്‍കുന്നു. പരമ്പരാഗത രീതിയില്‍ ഒരു രോഗിക്ക് ഡോക്ടറെ സമീപിക്കുമ്പോള്‍ വരുന്ന വാര്‍ഷിക ചെലവിന്റെ 60 ശതമാനം മതി ഡോക്‌സ്ആപ്പ് വഴിയുള്ള സേവനങ്ങള്‍ക്ക് എന്നത് ആപ്പിന്റെ ജനപ്രീതി വലിയതോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

കുടുംബ ഡോക്ടര്‍ എന്ന പരമ്പരാഗത രീതി ഏറെക്കുറെ അവസാനിച്ച ഇക്കാലത്ത് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് പ്രചാരം ഏറിവരികയാണെന്ന് ഡോക്‌സ്ആപ്പ് സഹസ്ഥാപകനും സി ഇ ഒ യുമായ സതീഷ് കണ്ണന്‍ പറഞ്ഞു. ഉപയോക്താവിനും കുടുംബത്തിനും ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ ഉന്നത ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഡോക്‌സ്ആപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാറ്റ്, വോയ്സ് കോള്‍, വീഡിയോ കോള്‍ എന്നിവയിലൂടെ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഇടതടവില്ലാത്ത ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പാണ് ഡോക്‌സ്ആപ്പ്. സതീഷ് കണ്ണന്‍, ഇമ്പശേഖര്‍ ദീനദയാലന്‍ എന്നീ രണ്ട് ഐ ഐ ടി ബിരുദധാരികളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകര്‍.

ten lakh users for docsapp