ടെലിക്കോം വിപണിയിൽ വീണ്ടും വിലവർധയ്ക്ക് സാധ്യത; റീചാർജ് പ്ലാനുകൾക്ക് ഇനിയും വില വർധിക്കും

ഇന്ത്യൻ ടെലിക്കോം വിപണിയിൽ വീണ്ടുമൊരു വില വർധന ഉണ്ടാകാൻ സാധ്യത. എയർടെൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് സർക്കിളുകളിൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്.

author-image
Lekshmi
New Update
ടെലിക്കോം വിപണിയിൽ വീണ്ടും വിലവർധയ്ക്ക്  സാധ്യത; റീചാർജ് പ്ലാനുകൾക്ക്  ഇനിയും വില വർധിക്കും

ഇന്ത്യൻ ടെലിക്കോം വിപണിയിൽ വീണ്ടുമൊരു വില വർധന ഉണ്ടാകാൻ സാധ്യത. എയർടെൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് സർക്കിളുകളിൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്.ഒഡിഷ, ഹരിയാന എന്നിവിടങ്ങളിലാണ് വില വർധന നടപ്പാക്കിയത്. വൈകാതെ ഇത് കൂടുതൽ സർക്കിളുകളിലേക്കും വ്യാപിപിക്കും. വില വർധിപ്പിക്കാനുള്ള നീക്കങ്ങളിൽ എയർടെൽ ഒറ്റയ്ക്കല്ലെന്ന് സൂചനകൾ ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡാഫോൺ ഐഡിയയും വൈകാതെ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചേക്കും.

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയും താരിഫ് നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.എയർടെൽ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും താരിഫ് ഉയർത്തിയാൽ വൈകാതെ ജിയോയും നിരക്ക് വർധിപ്പിക്കും. എയർടെൽ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകാനായിരിക്കും ജിയോ അപ്പോഴും ശ്രദ്ധിക്കുന്നത്.ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് മുൻനിര ടെലിക്കോം കമ്പനികളും താരിഫ് നിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ നിരക്കുകൾ ഉയർത്താനുള്ള എയർടെല്ലിന്റെ തീരുമാനം എതിരാളികളായ ടെലിക്കോം കമ്പനികൾക്കുള്ള മികച്ച അവസരമായിട്ടാണ് നിരീക്ഷിക്കുന്നത്.ഈ അവസരത്തിൽ രണ്ട് കമ്പനികളും താരിഫ് നിരക്കുകൾ ഉയർത്തിയേക്കും.ജിയോയ്ക്ക് അതിന്റെ താരിഫുകൾ ഉയർത്താൻ എളുപ്പമാണ്. ജിയോ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചാൽ പോലും എയർടെല്ലും വിഐയും നൽകുന്നതിനെക്കാൾ 20% കുറഞ്ഞ വിലയിൽ തന്നെ ജിയോയുടെ പ്ലാനുകൾ ലഭ്യമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.താരിഫ് വർധന വൈകിപ്പിക്കാൻ വോഡാഫോൺ ഐഡിയയ്ക്ക് സാഝധിക്കും എങ്കിലും കമ്പനിയുടെ പ്രവർത്തനം തുടരാനും നെറ്റ്വർക്ക് വികസിപ്പിക്കാനുമായി കൂടുതൽ പണം നേടാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

അതുകൊണ്ട് വൈകാതെ തന്നെ വിഐ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ജിയോയും എയർടെല്ലും 5ജി നെറ്റ്വർക്കുകൾ നൽകാൻ ആരംഭിച്ചപ്പോൾ വിഐ ഇക്കാര്യത്തിൽ വളരെ പിന്നിലാണ്.കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിച്ചാൽ വിഐയ്ക്ക് 5ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതും വേഗത്തിലാക്കാൻ സാധിക്കും.ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടെലിക്കോം താരിഫ് നിരക്കുകളിൽ ഒന്നാണ് ഇന്ത്യയിലേത്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുമ്പോൾ കമ്പനികൾക്ക് ധാരാളം പണം ചിലവ് വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നത് സ്വാഭാവികമാണ്. 

recharge plans soon