ഇനി വാങ്ങാം ടിക് ടോക്കിന്റെ സ്വന്തം സ്മാർട്ട് ഫോൺ

By Sooraj Surendran .02 11 2019

imran-azhar

 

 

ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി തങ്ങളുടെ സ്വന്തം സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ജിയാൻ‌ഗുവോ പ്രോ 3 സ്മാര്‍ട്ട്ഫോണ്‍ ആണ് ബൈറ്റ്ഡാൻസ് അവതരിപ്പിച്ചിരിക്കുന്നത്.


സ്‌നാപ്ഡ്രാഗൺ 855 പ്ലസ്, ആൻഡ്രോയിഡ് പൈ, സ്മാർട്ടിസൻ ഒഎസ് 3.0, 12 ജിബി റാം തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഫോണിന്റെ ക്യാമറയിലും പുത്തൻ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. 48 എംപി പ്രധാന ക്യാമറ (ഐഎംഎക്സ് 586), 13 എംപി 123 ഡിഗ്രി അൾട്രാ വൈഡ്, 2x സൂമിനായി 8എംപി ടെലി, 5 എംപി മാക്രോ ലെൻസ്, മുൻവശത്ത് 20 എംപി ക്യാമറ എന്നിവയും നൽകുന്നുണ്ട്. പ്രധാന ക്യാമറയിലെ സോണി IMX586 സെൻസർ ഫോണിന്റെ പ്രധാന സവിശേഷതയാണ്. 6.39 എഫ്എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീന്‍ വലിപ്പമാണ് ഫോണിനുള്ളത്.

 

4,000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ക്ഷമത, ഫാസ്റ്റ് ചാർജിങ് മോഡുമുണ്ട്. 128 ജിബി സ്റ്റോറേജ് പതിപ്പിന് 29,125 രൂപയും, 256 ജിബി സ്റ്റോറേജ് പതിപ്പിന് 32,140 രൂപയും, ടോപ്പ് എൻഡ് 12 ജിബി റാമിന് 256 ജിബി സ്റ്റോറേജ് പതിപ്പിന് 36,160 രൂപയുമാണ് വില. ജിയാൻ‌ഗുവോ പ്രോ 3 നവംബർ 4 മുതൽ ചൈനീസ് വിപണികളിൽ അവതരിപ്പിക്കും.

 

OTHER SECTIONS