ടിക് ടോക്കിലെ നിങ്ങളുടെ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ മാർഗമുണ്ട്

By online desk .01 07 2020

imran-azhar

 

 

ഇന്ത്യ ചൈന യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ജനപ്രിയ ആപ്പിക്കേഷനുകളായ ടിക് ടോക്ക്, യു സി ബ്രൗസര്‍, ഷെയര്‍ഇറ്റ് അടക്കമുള്ള 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതേ തുടർന്ന് ടിക് ടോക്കിനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതെ സമയം ടിക് ടോക്ക് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അത് നിലവില്‍ ഉപയോഗിക്കാനാവുന്നുണ്ട്. ടിക് ടോക്കിലൂടെ ശ്രദ്ധേയരായ നിരവധിപേർക്ക് അവരുടെ പഴയ വിഡിയോകൾ വീണ്ടെടുക്കാൻ മാർഗമുണ്ട് .

 

ടിക് ടോക്ക് രാജ്യത്ത് നിന്നും പൂര്‍ണമായും പിൻവലിക്കും മുമ്പ് ഈ വിഡിയോകളെല്ലാം നഷ്ടമാവാതെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്നതിനെക്കുറിച്ചറിയാം . ടിക് ടോക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ രണ്ട് രീതികളുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള വീഡിയോകള്‍ ഓരോന്നും തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യണം. നിങ്ങളുടെ വീഡിയോകളെല്ലാം ടിക് ടോക്കിനോട് നേരിട്ട് ആവശ്യപ്പെടുകയാണ് അടുത്തത്.

 

വിഡിയോ ഡൗണ്‍ലോഡ് ചെയ്യേണ്ട രീതി

 

ടിക് ടോക്ക് ആപ്പിൽ നിങ്ങളുടെ പ്രൊഫൈല്‍ തുറന്ന് വീഡിയോ തുറക്കുക

ത്രീ ഡോട്ട് ഐക്കണ്‍ തിരഞ്ഞെടുക്കുക . സേവ് വീഡിയോ ക്ലിക്ക് ചെയ്യുക
ഇതുവഴി ആ വീഡിയോ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതേ രീതിയില്‍ തന്നെ മറ്റ് വീഡിയോകളും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

 

ടിക് ടോക്കിനോട് വിവരങ്ങള്‍ ആവശ്യപ്പെടാം

 

ടിക് ടോക്കിനോട് നേരിട്ട് വിഡിയോകളെല്ലാം ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന രീതിയാണ് രണ്ടാമത്തേത്. ഇതിന് വേണ്ടി ആവശ്യപ്പെട്ടാല്‍ എല്ലാ വിഡിയോയും ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

നിങ്ങളുടെ ഫോണില്‍ ടിക്ക് ടോക്ക് തുറന്ന് മുകളില്‍ വലത് കോണിലുള്ള ത്രീ ഡോട്ട് ഐക്കണ്‍ ടാപ്പ് ചെയ്യുക.


പ്രൈവസി ആന്റ് സെക്യൂരിറ്റി ടാപ്പ് ചെയ്യുക
പേഴ്‌സണലൈസേഷന്‍ ആന്റ് ഡാറ്റ ടാപ്പ് ചെയ്യുക
ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടാപ്പ് ചെയ്യുക.

 

അടുത്ത സ്‌ക്രീനില്‍, റിക്വസ്റ്റ് ഡാറ്റ ഫയല്‍ ടാപ്പ് ചെയ്യുക. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അപേക്ഷ ടിക് ടോക്കിന് അയക്കപ്പെടും.

 

എന്നാൽ നിങ്ങളുടെ ഈ അപേക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ 30 ദിവസമെങ്കിലും വേണ്ടിവരും. അതുകൊണ്ട് ഡാറ്റ ഡൗണ്‍ലോഡിന് തയ്യാറായോ എന്ന് ഇടക്കിടെ പരിശോധിക്കുക.അതിനായി ഡൗണ്‍ലോഡ് ഡാറ്റാ ടാബ് പരിശോധിച്ചാല്‍ മതി. ഡാറ്റ തയ്യാറായാല്‍ നിങ്ങള്‍ ആവശ്യപ്പെട്ട ഡാറ്റയുടെ നേരെ ഒരു ഡൗണ്‍ലോഡ് ബട്ടന്‍ കാണാം. അത് അമർത്തുക .

 

ശ്രദ്ധിക്കുക . നാല് ദിവസത്തിനുള്ളില്‍ ഈ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇല്ലെങ്കിൽ ഡാറ്റ ഫയല്‍ കാലഹരണപ്പെട്ടേക്കാം.

 

ഐടി ആക്ടിന്റെ 69 എ എ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യയിൽ നിരോധിച്ചത്. രാജ്യസുരക്ഷക്ക് ഭീഷണിയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് വെളിപ്പെടുത്തുന്നത്.കൂടാതെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയെയും ക്രമസമാധാനത്തെയും സാരമായി ബാധിക്കുമോ ഈ ആപ്ലിക്കേഷനുകള്‍ എന്നും കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നു . ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നിട്ട് നിൽക്കുന്ന നമ്മുടെ രാജ്യത്ത് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. 

 

 

OTHER SECTIONS