ഇന്റെർനെറ്റിന് സ്പീഡ് കുറവോ? പരിഹാരമുണ്ട്...

By Sooraj Surendran.09 04 2020

imran-azhar

 

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകൾക്ക് നേരമ്പോക്കിനുള്ള ഏക ആശ്രയമാണ് ഇന്റർനെറ്റ്. ലോക്ക്ഡൗണിനെ തുടർന്ന് പല സ്ഥാപനങ്ങളും അടച്ച് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇന്റർനെറ്റ് ഉപയോഗവും വൻ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതോടെ ഇന്റർനെറ്റിന്റെ സ്പീഡിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്റർനെറ്റിന്റെ സ്പീഡ് കുറവ് പരിഹരിക്കാൻ ചില പരിഹാര മാർഗങ്ങളുണ്ട്.

 

ഇന്റെർനെറ്റിന് സ്പീഡ് കുറവിനുള്ള ചില പരിഹാരമാർഗങ്ങൾ...

 

വെബ് പേജുകൾ ബ്രൗസ് ചെയ്യുമ്പോൾ സമയമെടുക്കുന്നെങ്കിൽ അതിന് കാരണം വിപിഎൻ ആയിരിക്കാം. ഈ സാഹചര്യത്തിൽ വീട്ടിൽ ഒരുപാട് പേർ വൈഫൈയെ ആശ്രയിക്കുന്നുണ്ടെങ്കിൽ വയേർഡ് കണക്ഷനിലേക്ക് മാറുന്നത് നന്നായിരിക്കും. വിപിഎൻ ഓൺ ചെയ്യുമ്പോൾ ഡൗൺലോഡ് സ്പീഡ് 3 എംബിപിഎസിൽ നിൽക്കുമ്പോൾ വിപിഎൻ ഓഫ് ചെയ്തതിന് ശേഷ് വരുന്ന ഡൗൺലോഡ് സ്പീഡ് 40എംബിപിഎസ് ആണ്. ഇനി ഇന്റെർനെറ്റിന് സ്പീഡ് കുറവാണെങ്കിൽ 30 സെക്കൻഡ് നേരത്തേക്ക് റൂട്ടർ ഓഫ് ചെയ്ത് പിന്നീട് റീസ്റ്റാർട്ട് ചെയ്യുന്നത് നന്നായിരിക്കും. വൈഫൈ റൂട്ടർ വച്ചിരിക്കുന്ന സ്ഥലത്ത് തന്നെയിരുന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതാകും ഉത്തമം. 2.4Ghz ബാൻഡിനാണ് മെച്ചപ്പെട്ട റേഞ്ച് ഉള്ളത്. നാം ഇപ്പോഴും ഓർക്കേണ്ട കാര്യം നമ്മുടെ ഡാറ്റ പ്ലാൻ തീർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

 

OTHER SECTIONS