എഐ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമായി ട്രൂകോളര്‍

ഇന്ത്യയില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ട്രൂകോളര്‍.

author-image
anu
New Update
എഐ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമായി ട്രൂകോളര്‍

മുംബൈ: ഇന്ത്യയില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ട്രൂകോളര്‍. നിര്‍മിതബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള കോള്‍ റെക്കോഡിംഗും ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്വീഡിഷ് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളര്‍. ഇനിമുതല്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ട്രൂകോളറിലൂടെ കോളുകള്‍ റെക്കോഡ് ചെയ്യാനാകും. ഇതിന് പുറമെ കോള്‍ റെക്കോഡിംഗ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാകും.

ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിംഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ട്രൂകോളറിലെ സേര്‍ച്ച് പേജില്‍ റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ആന്‍ഡ്രോയിഡില്‍ ട്രൂകോളര്‍ ഡയലറിനൊപ്പം തന്നെ റെക്കോഡിംഗിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും കോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്‌ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നിലവില്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭ്യമാക്കുന്നത്. ട്രൂകോളര്‍ വഴി നേരിട്ട് ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനാകും.

പ്രീമിയം അംഗങ്ങള്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാകുക. ട്രൂകോളര്‍ പ്രീമിയം പ്രതിമാസം 75 രൂപയില്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 529 രൂപയിലാണ് ആരംഭിക്കുന്നത്.

truecaller technology ai call recording