അനാവശ്യ കോളര്‍മാരെ ഒഴിവാക്കും, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കും; ട്രൂകോളര്‍ അസിസ്റ്റന്‍സ് റെഡി!

അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്ററന്റ്

author-image
Greeshma Rakesh
New Update
അനാവശ്യ കോളര്‍മാരെ ഒഴിവാക്കും, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കും; ട്രൂകോളര്‍ അസിസ്റ്റന്‍സ് റെഡി!

 

ട്രൂകോളര്‍ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ്. എഐ പവര്‍ ഫീച്ചറാണ് ട്രൂകോളര്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്ററന്റ്.ട്രൂകോളര്‍ അസിസ്റ്റന്റ് നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

 

ട്രയല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 149 രൂപ മുതല്‍ ട്രൂകോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാന്‍ കഴിയും. പരിമിതമായ പ്രൊമോഷണല്‍ ഡീലിന്റെ ഭാഗമായി നിലവില്‍ 99 രൂപയ്ക്കും പ്ലാന്‍ ലഭ്യമാണ്.മാത്രമല്ല ട്രൂകോളര്‍ അസിസ്റ്റന്‍സ് തുടക്കത്തില്‍ ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ.

 

പുതിയ എഐ ഫീച്ചറിന് ഇന്‍കമിംഗ് കോളുകളോട് പെട്ടെന്ന് പ്രതികരിക്കാനും കോളറുടെ സംഭാഷണത്തിന്റെ തത്സമയ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ നല്‍കാനുമെന്നുമാണ് ട്രൂകോളറിന്റെ അവകാശവാദം. കോളറെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

തുടര്‍ന്ന് ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് കോള്‍ എടുക്കണോ, അധിക വിവരങ്ങള്‍ ആവശ്യപ്പെടണോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്ന് തീരുമാനിക്കാനാകും. ഇതുവരെ വിളിക്കുന്ന ആളുടെ പേര് കാണിച്ചിരുന്ന ട്രൂകോളര്‍ ഇനി മുതല്‍ വിളിക്കുന്നയാളുമായി നമുക്ക് വേണ്ടി സംസാരിക്കാന്‍ അസിസ്റ്റന്റിനെ ഏര്‍പ്പെടുത്തുമെന്നാണ് കമ്പനി വക്താവ് പറയുന്നത്.

 

ട്രൂകോളര്‍ എഐ അസിസ്റ്റന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

  •  ട്രൂകോളര്‍ എഐ അസിസ്റ്റന്റ് നിങ്ങള്‍ക്കുള്ള ഇന്‍കമിംഗ് കോളിന് ഉത്തരം നല്‍കുകയും ട്രാന്‍സ്‌ക്രൈബ് ചെയ്യുകയും ചെയ്തുകൊണ്ട് കോള്‍ സ്‌ക്രീനിംഗ് ലളിതമാക്കുകയും ചെയ്യുന്നു.ഇത് വഴി ഉപയോക്താവിന് കോള്‍ ലഭിക്കുമ്പോഴെല്ലാം അവര്‍ക്ക് അത് നിരസിക്കുകയോ അത് നിങ്ങളുടെ ഡിജിറ്റല്‍ അസിസ്റ്റന്റിന് കൈമാറുകയോ ചെയ്യാം.
  •  അസിസ്റ്റന്റ് നിങ്ങളുടെ പേരില്‍ തന്നെ കോളിന് മറുപടി നല്‍കും. കൂടാതെ കോളറിന്റെ സന്ദേശം ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ വോയ്‌സ് ടു ടെക്സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും.

 

  •  നിങ്ങളുടെ അസിസ്റ്റന്റിന്റെ ആശംസയോട് കോളര്‍ പ്രതികരിച്ചതിന് ശേഷം, ഉപയോക്താക്കള്‍ക്ക് കോളറിന്റെ ഐഡന്റിറ്റിയും കോളിന്റെ കാരണവും സ്‌ക്രീനിലൂടെ അറിയാനാകും.
  • കോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് ചാറ്റ് വിന്‍ഡോ തുറക്കാനും അസിസ്റ്റന്റ് നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് കോള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അല്ലെങ്കില്‍ സ്പാമായി അടയാളപ്പെടുത്താനും കഴിയും.
truecaller Technology News AI Assistance Scam Calls