ട്രൂ കോളര്‍ ഇനി സൗജന്യമായി ഉപയോഗിക്കാൻ ആകില്ല

ട്രൂ കോളര്‍ ആപ്പ് ഇനി അധികകാലം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വലിയ തോതില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പരിധി. സ്ഥിരമായി ആപ് ഉപയോഗിക്കുന്നവരെ പണം മുടക്കി പ്രീമിയം സൗകര്യങ്ങള്‍ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ട്രൂകോളര്‍ വ്യക്തമാക്കുന്നു.

author-image
Abhirami Sajikumar
New Update
ട്രൂ കോളര്‍ ഇനി സൗജന്യമായി ഉപയോഗിക്കാൻ ആകില്ല

ട്രൂ കോളര്‍ ആപ്പ് ഇനി അധികകാലം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വലിയ തോതില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പരിധി. സ്ഥിരമായി ആപ് ഉപയോഗിക്കുന്നവരെ പണം മുടക്കി പ്രീമിയം സൗകര്യങ്ങള്‍ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ട്രൂകോളര്‍ വ്യക്തമാക്കുന്നു.

പ്രതിമാസം 30 രൂപ ഈടാക്കുന്ന ട്രൂ കോളര്‍ പ്രീമിയം സൗകര്യം ലഭ്യമാണെങ്കിലും  മൊബൈല്‍ നമ്ബര്‍ സെര്‍ച്ച്‌ സൗകര്യം സൗജന്യമാണ്. ഇതിനു പരിധി വെയ്‌ക്കാനാണ് ഈ തീരുമാനം.

ഫോണ്‍ നമ്ബറുകള്‍ സെര്‍ച്ച്‌ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് പണം ഈടാക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. പ്രതിമാസം 100 നമ്ബറുകള്‍ മാത്രമേ സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കൂ. നോട്ടിഫിക്കേഷനുകള്‍ പലര്‍ക്കും ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.   ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമാക്കിയിട്ടില്ല.

truecaller